| Thursday, 6th June 2024, 8:55 pm

നല്ല ആക്ടറാകാം സൂപ്പര്‍ സ്റ്റാറാകാം, പക്ഷേ സോഷ്യലി റെസ്പോണ്‍സിബിളാകുന്നത് ചെറിയ കാര്യമല്ല; മമ്മൂക്ക അങ്ങനെയൊരാളാണ്: ആമിന നിജാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല ഒരു ആക്ടറാണെങ്കിലും സൂപ്പര്‍ സ്റ്റാറാണെങ്കിലും സോഷ്യലി റെസ്പോണ്‍സിബിള്‍ ആകുകയെന്നത് ചെറിയ കാര്യമല്ലെന്ന് പറയുകയാണ് ആമിന നിജാം. പറയുന്ന ഡയലോഗുകളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പോലും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും താരം പറഞ്ഞു.

ടര്‍ബോയുടെ ഭാഗമായി സിനിമാഭ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു ആമിന. ചിത്രത്തില്‍ നിരഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആമിനയായിരുന്നു. ഒരു സിനിമ ബാക്കിയുള്ളവരിലേക്ക് എത്തുമ്പോള്‍ ഓരോന്നും നെഗറ്റീവായാണോ അതോ പോസിറ്റീവായാണോ എത്തുകയെന്ന് മമ്മൂട്ടി ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.

‘മമ്മൂക്കയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുക അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ കുറിച്ചാണ്. അത് ഒരിക്കലും എനിക്കും പറയാതിരിക്കാന്‍ സാധിക്കില്ല. ഓരോ സീനും ഷോട്ടുകളും മമ്മൂക്ക ചെയ്യുന്നത് അത്രയും ഡെഡിക്കേഷനോടെയാണ്.

പറയുന്ന ഡയലോഗുകളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അത്രയും റെസ്പോണ്‍സിബിളിറ്റിയുള്ള ആളാണ് മമ്മൂക്ക. ഒരു സിനിമ ബാക്കിയുള്ളവരിലേക്ക് എത്തുമ്പോള്‍ ഓരോന്നും നെഗറ്റീവായാണോ അതോ പോസിറ്റീവായാണോ എത്തുകയെന്ന് അദ്ദേഹം ചിന്തിക്കാറുണ്ട്.

ഇതില്‍ നിന്ന് എന്തെങ്കിലും പോസിറ്റീവായ മെസേജ് കിട്ടാനുണ്ടോയെന്നും ഒഫന്‍ഡ് ചെയ്യുന്ന എന്തെങ്കിലും ഉണ്ടോയെന്നുമുള്ള കാര്യങ്ങളില്‍ മമ്മൂക്ക വളരെയേറെ ശ്രദ്ധിക്കുന്ന ആളാണ്. ടര്‍ബോയുടെ ഷൂട്ടിങ്ങ് സമയത്ത് അദ്ദേഹം ഒന്നുരണ്ട് ഡയലോഗുകളില്‍ കറക്ഷന്‍ വരുത്തിയിട്ടുണ്ട്.

ഇത് പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞ് എന്റെ മുന്നില്‍ വെച്ചാണ് തിരുത്തിയത്. നല്ല ഒരു ആക്ടറാകാം, സൂപ്പര്‍ സ്റ്റാറാകാം പക്ഷെ സോഷ്യലി റെസ്പോണ്‍സിബിള്‍ ആകുകയെന്ന് പറയുന്നത് ചെറിയ കാര്യമല്ല,’ ആമിന നിജാം പറഞ്ഞു.


Content Highlight: Amina Nijam Talks About Mammootty

We use cookies to give you the best possible experience. Learn more