Entertainment
ടര്‍ബോയില്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റായ ആ ഡയലോഗുകള്‍ മമ്മൂക്ക എന്റെ മുന്നില്‍ വെച്ച് തിരുത്തി: ആമിന നിജാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 05, 03:21 pm
Wednesday, 5th June 2024, 8:51 pm

മലയാളികള്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ടര്‍ബോ. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ച താരമാണ് ആമിന നിജാം. ടര്‍ബോയില്‍ നിരഞ്ജന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഭാഗമായി സിനിമാഭ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ആമിന. അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ കുറിച്ച് ഒരിക്കലും പറയാതിരിക്കാന്‍ സാധിക്കില്ലെന്നും ഡയലോഗുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പോലും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.

‘മമ്മൂക്കയെ കുറിച്ച് ആരോട് ചോദിച്ചാലും ആദ്യം പറയുക അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ കുറിച്ചാണ്. അത് ഒരിക്കലും പറയാതിരിക്കാന്‍ സാധിക്കില്ല. ഓരോ സീനും ഷോട്ടുകളും മമ്മൂക്ക ചെയ്യുന്നത് അത്രയും ഡെഡിക്കേഷനോടെയാണ്.

ഡയലോഗുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പോലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അത്രയും റെസ്‌പോണ്‍സിബിളിറ്റിയുള്ള ആളാണ് മമ്മൂക്ക. സിനിമ ബാക്കിയുള്ളവരിലേക്ക് എത്തുമ്പോള്‍ ഓരോന്നും നെഗറ്റീവായാണോ അതോ പോസിറ്റീവായാണോ എത്തുകയെന്ന് അദ്ദേഹം ചിന്തിക്കാറുണ്ട്.

ഇതില്‍ നിന്ന് എന്തെങ്കിലും പോസിറ്റീവായ മെസേജ് കിട്ടാനുണ്ടോയെന്നും ഒഫന്‍ഡ് ചെയ്യുന്ന എന്തെങ്കിലും ഉണ്ടോയെന്നുമുള്ള കാര്യങ്ങളില്‍ മമ്മൂക്ക വളരെയേറെ ശ്രദ്ധിക്കുന്ന ആളാണ്.

ടര്‍ബോയുടെ ഷൂട്ടിങ്ങ് സമയത്ത് അദ്ദേഹം ഒന്നുരണ്ട് ഡയലോഗുകളില്‍ കറക്ഷന്‍ വരുത്തിയിട്ടുണ്ട്. ഇത് പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞ് എന്റെ മുന്നില്‍ വെച്ചാണ് തിരുത്തിയത്. നല്ല ഒരു ആക്ടറാകാം, സൂപ്പര്‍ സ്റ്റാറാകാം പക്ഷെ സോഷ്യലി റെസ്‌പോണ്‍സിബിള്‍ ആകുകയെന്ന് പറയുന്നത് ചെറിയ കാര്യമല്ല,’ ആമിന നിജാം പറഞ്ഞു.


Content Highlight: Amina Nijam Says Mammootty Is A Socially Responsible Actor