പാലക്കാട്: ആമിനയുടെ ആകെയുള്ള വരുമാന മാര്‍ഗമായിരുന്നു ആ ആട്. ആ ആടിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചു കൊണ്ട് പോയത്. ഇതോടെ ഇനിയെന്ത് ജീവിത മാര്‍ഗമെന്ന വിഷമത്തിലാണ് അമ്പലപ്പാറ കുന്നത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന.
ആറ്റുനോറ്റ് വളര്‍ത്തിയിരുന്ന ആടിനെയും കുട്ടിയെയും വീടിന് സമീപത്തെ കൂട്ടിലാണ് കെട്ടിയിടാറുള്ളത്. ഇവിടെ നിന്നാണ് കുട്ടിയെ മാത്രം നിര്‍ത്തി തള്ളയാടിനെ മോഷ്ടിച്ചുകൊണ്ടു പോയത്. പുലര്‍ച്ചെ നോക്കുമ്പോള്‍ കൂട് തുറന്നിട്ട നിലയിലായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ആമിനയുടെ ജീവിതമാര്‍ഗം ആടുകളായിരുന്നു. കഴിഞ്ഞ റംസാന്‍ മാസത്തില്‍ ആടുകളെ നോക്കി നടത്താന്‍ വയ്യാത്തതിനെ തുടര്‍ന്ന് ആടുകളെയെല്ലാം വിറ്റിരുന്നു. തള്ളയാടിനെയും കുട്ടിയെയും വില്‍ക്കാതെ നിര്‍ത്തി.
ആ തള്ളയാടിനെയാണ് ഇപ്പോള്‍ മോഷ്ടിച്ചിരിക്കുന്നത്. ഒറ്റപ്പാലം പൊലീസില്‍ ആമിന പരാതി നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Palakkad GOAT