പാലക്കാട്: ആമിനയുടെ ആകെയുള്ള വരുമാന മാര്‍ഗമായിരുന്നു ആ ആട്. ആ ആടിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടിച്ചു കൊണ്ട് പോയത്. ഇതോടെ ഇനിയെന്ത് ജീവിത മാര്‍ഗമെന്ന വിഷമത്തിലാണ് അമ്പലപ്പാറ കുന്നത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന.
ആറ്റുനോറ്റ് വളര്‍ത്തിയിരുന്ന ആടിനെയും കുട്ടിയെയും വീടിന് സമീപത്തെ കൂട്ടിലാണ് കെട്ടിയിടാറുള്ളത്. ഇവിടെ നിന്നാണ് കുട്ടിയെ മാത്രം നിര്‍ത്തി തള്ളയാടിനെ മോഷ്ടിച്ചുകൊണ്ടു പോയത്. പുലര്‍ച്ചെ നോക്കുമ്പോള്‍ കൂട് തുറന്നിട്ട നിലയിലായിരുന്നു.