ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 98 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 1173 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത് വരെ രോഗം സ്ഥിരീകരിക്കപ്പെട്ടത്. 10 വയസ്സില്‍ താഴെയുള്ള 31 കുട്ടികള്‍ കൊവിഡ് പൊസീറ്റീവ് ആണെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
58 പേര്‍ രോഗവിമുക്തരായി.നിലവില്‍ വെന്റിലേറ്ററില്‍ ആരുമില്ലെന്നും ബില രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ഇത് വരെ 11 പേരാണ് മരണമടഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 98 കേസില്‍ 91 പേര്‍ക്കും ദല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നുമാണ് രോഗം പകര്‍ന്നിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.
സംസ്ഥാനത്തെ 11 ഡോക്ടര്‍മാര്‍ക്കും അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കും കൊവിഡ് പൊസീറ്റിവ് സ്ഥിരീകരിച്ചെന്നും ബീല രാജേഷ് പറഞ്ഞു. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 106 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.