ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടിപ്പു സുല്‍ത്താന്റെ ചരിത്രം പഠിപ്പിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ തീരുമാനം വ്യക്തമാക്കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍.
ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട പാഠഭാഗം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യില്ലെന്നും വരുന്ന അധ്യായനവര്‍ഷത്തില്‍ പാഠ പുസ്തകത്തില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
” മടിക്കേരി നിയോജകമണ്ഡലത്തിലെ എം.എല്‍.എ അപ്പച്ചു രഞ്ജന്‍ എനിക്ക് മൂന്ന് മാസം മുന്‍പ് ഒരു കത്തെഴുതിയിരുന്നു. അദ്ദേഹത്തിന്റെ കത്ത് പരിഗണിച്ച് ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തതവേണം”, അദ്ദേഹം പറഞ്ഞു.
ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം,എല്‍.എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു.
തെറ്റായവിവരങ്ങളാണ് പാഠപുസ്തകത്തില്‍ ഉള്ളതെന്നും അതുകൊണ്ട് അത് നീക്കം ചെയ്യണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എം.എല്‍.എയുടെ ആവശ്യം പരിശോധിക്കാന്‍ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ടിപ്പുവിന്റെ പേരിലുള്ള വിവാദങ്ങളും തര്‍ക്കങ്ങളും ശക്തമാകുന്നത് 2015ലാണ്. നവംബര്‍ പത്ത് ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 ല്‍ തീരുമാനിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ