ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ട്വിറ്ററില്‍ മനസ്സു തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ചോ സച്ചിന്‍ പൈലറ്റിനെക്കുറിച്ചോ രാഹുല്‍ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങളെ ഉന്നംവെച്ചുള്ളതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യയിലെ ഭൂരിഭാഗം വാര്‍ത്താ മാധ്യമങ്ങളും ഫാസിസ്റ്റ് താല്പര്യങ്ങളില്‍ പെട്ടുകിടക്കുകയാണെന്നു പറഞ്ഞ രാഹുല്‍ ടെലിവിഷന്‍ ചാനലികളിലൂടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും തെറ്റായ വാര്‍ത്തകളിലൂടെയും വിദ്വേഷം നിറഞ്ഞ വിവരണം പ്രചരിപ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും പറഞ്ഞു.
” ഇന്ന് ഇന്ത്യന്‍ വാര്‍ത്താ മാധ്യമത്തിന്റെ വലിയൊരു ഭാഗം ഫാസിസ്റ്റ് താല്‍പ്പര്യങ്ങള്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകള്‍, വാട്ട്സ്ആപ്പ് ഫോര്‍വേഡുകള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ വഴി വിദ്വേഷം നിറഞ്ഞ വിവരണം പ്രചരിപ്പിക്കുന്നു. നുണ നിറഞ്ഞ ഈ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളും ചരിത്രവും സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ അടുത്ത ദിവസം മുതല്‍ വീഡിയോയിലൂടെ തന്റെ ചിന്തകള്‍ പങ്കുവെയ്ക്കാന്‍ ആരംഭിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.
” നമ്മുടെ വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍, ചരിത്രം, പ്രതിസന്ധി എന്നിവ സത്യത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വ്യക്തമായി ലഭ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ , ഞാന്‍ എന്റെ ചിന്തകള്‍ നിങ്ങളുമായി വീഡിയോയില്‍ പങ്കിടും,” അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ