ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ. മെയ് മാസത്തില്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ദേവാ റാം സൈനിയെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണ പൂനിയയെയും ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
മെയ് 23നാണ് വിഷ്ണുദത്ത് എന്ന പൊലീസ് ഓഫീസര്‍ തന്റെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു.
കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതിനാലാണ് വിഷ്ണുദത്ത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.
രാജസ്ഥാനില്‍ പ്രതിപക്ഷമായ ബി.ജെ.പിയും ബി.എസ്.പിയും കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണപൂനിയയുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു പൊലീസുകാരനെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ കൃഷ്ണ പൂനിയ ഇത് നിരസിച്ചിട്ടുണ്ട്. സി.ബി.ഐ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ