'ബാല്‍താക്കറെ ഞങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനം'; ശിവസേവനയുമായുള്ള അധികാര തര്‍ക്കത്തിനിടെ ദേവേന്ദ്ര ഫഡ്‌നാവിസ്
national news
'ബാല്‍താക്കറെ ഞങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനം'; ശിവസേവനയുമായുള്ള അധികാര തര്‍ക്കത്തിനിടെ ദേവേന്ദ്ര ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 1:07 pm

ന്യൂദല്‍ഹി: ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ അനുസ്മരണത്തില്‍ ബാല്‍താക്കറെയെ പുകഴ്ത്തി, ഉദ്ധവ് താക്കറെയെ കൊട്ടി ബി.ജെ.പി നേതാവും മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന സ്ഥാപകന്‍ ജനങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.

രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാമെന്നതായിരുന്നു ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ധാരണയെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബി.ജെ.പി ഇത് നിഷേധിക്കുകയായിരുന്നു. പിന്നാലെ ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ