ജയ്പൂര്‍: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തിരക്കിലാണ് കോണ്‍ഗ്രസ്. അതേസമയം പാര്‍ട്ടി എം.എല്‍.എമാരാകട്ടെ, രാജസ്ഥാനില്‍ വിനോദ സഞ്ചാരത്തിന്റെ തിരക്കിലും.
മഹാരാഷ്ട്രയില്‍ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് 44 നിയുക്ത എം.എല്‍.എമാരില്‍ 40 പേരെയും രാജസ്ഥാനിലെത്തിച്ചത്. ജോധ്പുരില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം എം.എല്‍.എമാര്‍ ഞായറാഴ്ച ജയ്പുരിലെത്തി. ശേഷം പുഷ്‌കറും അജ്മീരിലെ ദര്‍ഗകളും ചുറ്റിക്കണ്ടു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അശോക് ചവാന്‍ പാണ്ഡെയും മറ്റ് നേതാക്കള്‍ക്കൊപ്പം മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഖാര്‍ഗെ ജയ്പുരിലെത്തി എം.എല്‍.എമാരോട് തീരുമാനങ്ങള്‍ വ്യക്തമാക്കി. അവര്‍ ഇന്ന് ഉച്ചതിരിഞ്ഞ് രാജസ്ഥാനില്‍നിന്ന് മടങ്ങിയേക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ശിവസേന. ഇതിനായി പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് ദല്‍ഹിയിലേക്ക് തിരിച്ചു.
സഞ്ജയ് റാവത്ത് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്‍പേ റാവത്ത് മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കാണും.
അതിനിടെ ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ