'ഇന്ത്യ' എന്ന് വിളിക്കാന്‍ പറ്റാത്തവര്‍ക്ക് 'ഹിന്ദു' എന്നും പറയാന്‍ സാധിക്കില്ല: ശശി തരൂര്‍
India
'ഇന്ത്യ' എന്ന് വിളിക്കാന്‍ പറ്റാത്തവര്‍ക്ക് 'ഹിന്ദു' എന്നും പറയാന്‍ സാധിക്കില്ല: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2023, 6:55 pm

ന്യൂദല്‍ഹി: ‘ഇന്ത്യ’ എന്ന പദം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ‘ഹിന്ദു’ എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രണ്ട് പദങ്ങളും ഒരേ പദോല്‍പ്പത്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും ഇന്ത്യ എന്ന പദത്തെ എതിര്‍ക്കുന്നവര്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈ ഐ ആം എ ഹിന്ദു എന്ന തന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പായ ‘നാണു യാകെ ഹിന്ദു’യുടെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

‘ഇന്ത്യയും ഹിന്ദുവും ഒരേ പദോല്‍പ്പത്തിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. നിങ്ങള്‍ക്ക് ‘ഇന്ത്യ’ എന്ന പദം ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ‘ഹിന്ദു’ എന്ന് പറയാനും സാധിക്കില്ല. നദികളിലൊന്നിന്റെ പേരായ’സിന്തു’വില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന പദങ്ങളാണ് രണ്ടും,’ അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളില്‍ ചിലര്‍ക്ക് ‘സനാതന ധര്‍മ്മം’ എന്ന പദത്തോടാണ് ഇഷ്ടമെന്ന് ചൂണ്ടിക്കാട്ടിയ തരൂര്‍ ‘ഹിന്ദുയിസം’ (Hinduism) എന്നത് ഇന്ത്യയുടെ തദ്ദേശീയ മതമായി കണ്ടതിന് വിദേശികള്‍ നല്‍കിയ പേര് മാത്രമാണെന്നും പറഞ്ഞു. ഹിന്ദുമതത്തില്‍ ദൈവത്തെ ഏത് രൂപത്തില്‍ സങ്കല്‍പ്പിക്കണമെന്നത് ഓരോ വിശ്വാസിയുടെയും താല്‍പര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Amid India Vs Bharat Row Shashi Tharoor Says You Can’t Use ‘Hindu’ Either