ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിക്കും. പൗരത്വ ഭേദഗതി നിയമം,ദേശീയ ജനസംഖ്യ പട്ടിക തുടങ്ങിയ വിഷയങ്ങളില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താക്കറെ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.
മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് താക്കറെയുടെ സന്ദര്‍ശന കാര്യം പുറത്തുവിട്ടത്. ‘അതെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയെ കാണും. ഇത് വെറുമൊരു കൂടിക്കാഴ്ച മാത്രമാണ്. മറ്റര്‍ത്ഥങ്ങളൊന്നും കാണേണ്ടതില്ല’, സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യ പട്ടികയിലും കോണ്‍ഗ്രസിനും എന്‍.സി.പിക്കും വിരുദ്ധമായ നിലപാടാണ് താക്കറെ സ്വീകരിച്ചത്. ഇരുവിഷയങ്ങളെയും താന്‍ പിന്തുണക്കുന്നതായി താക്കറെ നേരത്തേയും അറിയിച്ചിരുന്നു.
സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും വ്യത്യസ്തമാണെന്നും സി.എ.എ രാജ്യത്ത് നടപ്പിലാക്കുകയാണെങ്കിലും ആരും പേടിക്കേണ്ടതില്ലെന്നും താക്കറെ പറഞ്ഞിരുന്നു.
എന്‍.ആര്‍.സി രാജ്യത്ത് നടപ്പിലാക്കില്ലെന്നും താക്കറെ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിനെയും ശിവസേനയെയും ഒരുമിച്ച് നിര്‍ത്താനുള്ള ചര്‍ച്ച ചൊവ്വാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശരത് പവാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞങ്ങള്‍ സേനയെ ബോധ്യപ്പെടുത്തുമെന്നാണ് ശരത് പവാര്‍ പറഞ്ഞത്.