മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ കടയില്‍ തോക്ക് കൊണ്ടുവെച്ച് യു.പി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
national news
മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ കടയില്‍ തോക്ക് കൊണ്ടുവെച്ച് യു.പി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 9:07 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ കടയില്‍ പൊലീസ് തന്നെ തോക്ക് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമേഠി ജില്ലയിലെ ബാദല്‍ ഗഡ് ഗ്രാമത്തിലെ ഗുല്‍സാര്‍ അഹമ്മദിന്റെ ഹാര്‍ഡ് വെയര്‍ കടയിലാണ് സംഭവം.

യുവാവിന്റെ ഷോപ്പില്‍ പൊലീസ് തന്നെ തോക്ക് കൊണ്ടുവെച്ച് കള്ളക്കേസില്‍ കുടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിന്റെ ശ്രമം പാളി.

പൊലീസുകാര്‍ കടയില്‍ തോക്ക് കൊണ്ടുപോയി വെച്ച ശേഷം കടയുടമയെ പിടികൂടാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാര്‍ച്ച് 16ന് രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.

കടയില്‍ തോക്ക് കൊണ്ടുവന്ന് വച്ച ശേഷം താന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞതെന്ന് അഹമ്മദ് പറയുന്നു.

എന്നാല്‍, കടയില്‍ രണ്ട് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും തോക്ക് കൊണ്ടുവെച്ചത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞതോടെ പൊലീസ് സ്ഥലം വിട്ടു. വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും അഹമ്മദ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amethi Police plant firearm in Gulzar Ahmad’s shop