വാഷിങ്ടണ്‍: അമേരിക്കക്കാര്‍ക്ക് ഇസ്രഈലികളോടുള്ള അനുകമ്പയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി സര്‍വെ റിപ്പോര്‍ട്ട്. ഗാലപ്പ് നടത്തിയ സര്‍വെ പ്രകാരം ഇസ്രഈലികളോടുള്ള സഹതാപം യു.എസില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലുള്ളത്.
ഗസയില്‍ ഇസ്രഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈലികളോട് സഹതാപം കാണിക്കുന്നത് 46 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ്. ബാക്കിയുള്ളവര്‍ ഫലസ്തീനെയാണ് പിന്തുണയ്ക്കുന്നത്.
പുതിയ സര്‍വെ പ്രകാരം, ഫലസ്തീനികളോടുള്ള അമേരിക്കക്കാരുടെ സഹതാപം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് നിലവിലുള്ളത്. ഫലസ്തീനോട് അനുകമ്പ കാണിക്കുന്ന അമേരിക്കക്കാരുടെ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വര്‍ധിച്ച് 33 ശതമാനമായി.
1989ല്‍ ഗാലപ്പ്, വേള്‍ഡ് അഫയേഴ്സ് സര്‍വെ ആരംഭിച്ചത് മുതല്‍ ഫലസ്തീനികളെക്കാള്‍, രാജ്യത്തിന്റെ സഖ്യകക്ഷിയായി അമേരിക്കക്കാര്‍ കണക്കാക്കിയിരുന്നത് ഇസ്രഈലിനാണ്.
ഇസ്രഈലിനും ഫലസ്തീനുമിടയിലുള്ള സാഹചര്യം ട്രംപ് കൈകാര്യം ചെയ്ത രീതിയെ 40 ശതമാനം യു.എസ് പൗരന്മാരും അംഗീകരിക്കുന്നതായി സര്‍വെ കണ്ടെത്തി. വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് സഹായിച്ചതിനാലാകാം ഇതെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെ 45 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുണ്ട്.
ഇസ്രഈലിനെ അനുകൂലിക്കുന്നവരില്‍ കൂടുതലും റിപ്പബ്ലിക്കന്‍മാരാണ്. 83 ശതമാനം. അതേസമയം ഫലസ്തീനെ പിന്തുണയ്ക്കുന്നതില്‍ റിപ്പബ്ലിക്കന്‍മാരാണ് മുമ്പില്‍-45 ശതമാനം.
2001 മുതല്‍ റിപ്പബ്ലിക്കന്‍മാരും സ്വതന്ത്രരും സ്ഥിരമായി ഇസ്രഈലിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ വേള്‍ഡ് അഫയേഴ്സ് സര്‍വേ പ്രകാരം ഇസ്രഈലികള്‍ക്കുള്ള സ്വതന്ത്രരുടെ പിന്തുണ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. 2022 വരെ ഡെമോക്രാറ്റുകളും ഇസ്രഈലികളോടൊപ്പം നിന്നിരുന്നു. എന്നാല്‍ പിന്നീട് ഫലസ്തീന്‍ പക്ഷത്തേക്ക് മാറുകയായിരുന്നു.
വര്‍ഷങ്ങളായി മുന്നോട്ട് വെക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തേയും സര്‍വെ അഡ്രസ് ചെയ്യുന്നുണ്ട്. ഭൂരിഭാഗം അമേരിക്കക്കാരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവില്‍, 55 ശതമാനം പേര്‍ അനുകൂലിക്കുകയും 31 ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്യുന്നു. അതേസമയം 14 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്ന യു.എസ് പൗരന്മാരില്‍ 55 ശതമാനം പേരും 2020ന് ശേഷമാണ് ഇത്തരമൊരു അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നത്. അതിനുമുമ്പ്, അമേരിക്കക്കാര്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അനുകൂലിച്ചിരുന്നെങ്കിലും പിന്തുണ ഭൂരിപക്ഷത്തേക്കാള്‍ താഴെയായിരുന്നു. റിപ്പബ്ലിക്കന്‍മാരേക്കാള്‍ കൂടുതല്‍ ഡെമോക്രാറ്റുകളാണ് ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നത്.
Content Highlight: Americans like Palestinians; Americans’ sympathy for Israelis diminishes, survey finds