വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെയും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ ട്രംപിന്റെയും ജനസമ്മിതി സംബന്ധിച്ച സര്‍വ്വെകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നുതുടങ്ങി. നിലവിലെ പ്രസിഡന്റായ ട്രംപിനെ നേരിടുന്ന ബൈഡന് 71 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. ഫൈവ് തേര്‍ട്ടി എയിറ്റ് നടത്തിയ സര്‍വ്വെയുടെ ഫലത്തിമാണ് ബൈഡന്‍ അനുകൂലമാണ് അമേരിക്ക എന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ട്രംപിന് 29 ശതമാനം മാത്രമാണ് വിജയ സാധ്യതയാണ് സര്‍വ്വെ ഫലം.
‘ബൈഡന് പിന്തുണയായി ട്രംപ് വിരുദ്ധ തരംഗമുണ്ടെന്നാണ് വിലയിരുത്താന്‍ കഴിയുന്നതെങ്കിലും, ദേശീയ തലത്തിലും പല സ്റ്റേറ്റുകളിലും ട്രംപ് അനുകൂല സാഹചര്യവുമുണ്ട്. കാരണം, മത്സരം കൊണ്ടുപിടിക്കാന്‍ ഇനിയും സമയമുണ്ട്’, ഫൈവ് തേര്‍ട്ടി എയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, കാത്തിരിക്കൂ, നിങ്ങള്‍ക്ക് വോട്ടെടുപ്പിനെ വിശ്വാസമില്ലേ? എന്നും ഫൈവ് തേര്‍ട്ടി എയിറ്റ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
2016ലെ തെരഞ്ഞെടുപ്പിനെ നയിച്ചത് ഹിലരി ക്ലിന്റനായിരുന്നു, ശരിയല്ലേ? അതെ. പക്ഷേ, വോട്ടെടുക്കല്‍ പ്രക്രിയയിലെ പിശകുകളിലായിരുന്നു ട്രംപിന്റെ വിജയമെന്നും ഫൈവ് തേര്‍ട്ടി എയിറ്റ് പറഞ്ഞു. ഹിലരി ക്ലിന്റനേക്കാള്‍ പിന്തുണയാണ് ട്രംപിനെതിരെ ബൈയിഡനുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2016ലെ പല തെരഞ്ഞെടുപ്പ് സര്‍വ്വെകളും പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മത്സരത്തില്‍ മിക്ക സര്‍വ്വെ ഏജന്‍സികളും ഹിലരി ക്ലിന്റണ് അവസാന ദിവസം വരെ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.
ബൈ്ഡന്‍ തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റെന്നാണ് പല സര്‍വ്വെകളും പറയുന്നത്. കൊവിഡ് പ്രതിരോധം, സാമ്പത്തിക പ്രതിന്ധി തുടങ്ങിയവ ട്രംപിന് മുന്നില്‍ വിലങ്ങുതടിയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: American President Election Biden has chance of winning 2020 election against Trump, poll says