| Wednesday, 4th November 2020, 7:33 am

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിന് ലീഡ്, ഫ്‌ളോറിഡയിലെ ഫലം നിര്‍ണ്ണായകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാന്‍ ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

നിലവില്‍ ട്രംപിന് 42 ഇലക്ടര്‍ വോട്ടുകളും ബൈഡന് 30 ഇലക്ടര്‍ വോട്ടുകളും ലഭിച്ചിട്ടുണ്ട്. ബൈഡനെ മറികടന്ന് ട്രംപ് ലീഡ് നിലയില്‍ മുന്നില്‍ നില്‍ക്കുകയാണ്. 29 സീറ്റുകളുള്ള ഫ്‌ളോറിഡയിലെ ഫലം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും.

അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ചകോട്ടയായ ജോര്‍ജിയയില്‍ ബൈഡന്‍ ലീഡ് ചെയ്യുകയാണ്.

നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാനയും കെന്റക്കിയും വെസ്റ്റ് വെര്‍ജീനിയയും വിജയിച്ചപ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വെര്‍മോണ്ടിലും വിര്‍ജീനിയയിലും വിജയം കണ്ടു. എഴ് സംസ്ഥാനങ്ങളില്‍ ബൈഡനും നാല് സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് ആദ്യ വിവരങ്ങള്‍.

സ്വന്തം സംസ്ഥാനമായ ഡെലവെയര്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് ബൈഡന്‍ നേടിയത്. റോഡ് ഐലന്‍ഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ്, ഇല്ലിനോയിസ്, ഡെലവെയര്‍, കണക്റ്റിക്കട്ട് എന്നിവയാണ് മറ്റുള്ളവ. ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. അതേസമയം, രണ്ട് സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചു. വെര്‍ജിനീയയിലും വെര്‍മണ്ടിലും ബൈഡന്‍ വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: american president election

We use cookies to give you the best possible experience. Learn more