വാഷിംഗ്ടണ്‍: അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന് മാത്യു (19) ആണ് മരിച്ചത്.
വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്, ഉറങ്ങുകയായിരുന്ന മറിയം സൂസന് മാത്യുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.
തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന് മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മോണ്ട് ഗോമറിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ സംഭവമുണ്ടായിരുന്നു. വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.