ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ മുന്‍ പുരോഹിതനെ 12 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ചു.
84കാരനായ റിച്ചാര്‍ഡ് ഡാഷ്ബാക്കിനാണ് ശിക്ഷ ലഭിച്ചത്. ഈസ്റ്റ് ടിമൊറിലെ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്.
പുരോഹിതനായിരിക്കെ തന്റെ സംരക്ഷണയില്‍ കഴിഞ്ഞുപോന്ന അനാഥരായ നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരായ കേസ്.
അമേരിക്കയില്‍ പുരോഹിതനായിരുന്നയാള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യക്കേസ് വിചാരണ വരെ എത്തുന്നത് തന്നെ ആദ്യത്തെ സംഭവമാണ്.
1990കളിലായിരുന്നു അനാഥരും അശരണരുമായ കുട്ടികള്‍ക്കായി ഇയാള്‍ ഷെല്‍റ്റര്‍ ഹോം ആരംഭിച്ചത്. പിന്നീട് ഇതേ ഷെല്‍റ്റര്‍ ഹോമില്‍ തന്നെയുള്ള, 14 വയസിന് താഴെയുള്ള കുട്ടികളെ ഇയാള്‍ ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഇയാളെ പുരോഹിത പദവിയില്‍ നിന്നും തരംതാഴ്ത്തിയിരുന്നു.
സംഭവത്തില്‍ ഇയാള്‍ക്കെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചൈല്‍ഡ് പോര്‍ണോഗ്രഫി, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളിന്മേലും കേസുണ്ട്.
ഫെബ്രുവരിയിലായിരുന്നു കേസുകളിന്മേല്‍ വിചാരണ ആരംഭിച്ചത്.
കത്തോലിക്ക് വിശ്വാസം ഏറ്റവും ശക്തമായുള്ള പ്രദേശങ്ങളിലൊന്നാണ് ഈസ്റ്റ് ടിമൊര്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: American ex-priest jailed for child sexual abuse