വാഷിങ്ടൺ: സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 60 ഓളം യാത്രക്കാരുമായി പോയ വിമാനം വാഷിങ്ടൺ ഡി.സിക്ക് സമീപം തകർന്നുവീണു. വിമാനത്തിൽ 60 യാത്രക്കാരും നാല് ജോലിക്കാരും ഉണ്ടായിരുന്നുവെന്ന് ഒരു അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . സൈനിക ഹെലികോപ്റ്ററിൽ മൂന്ന് സൈനികർ ഉണ്ടായിരുന്നെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച്, അമേരിക്കൻ എയർലൈൻസിന് വേണ്ടി സർവീസ് നടത്തുന്ന PSA എയർലൈൻസിൻ്റെ ബൊംബാർഡീർ CRJ700 റീജിയണൽ ജെറ്റ് ഫ്ലൈറ്റ്, വാഷിങ്ടൺ എയർപോർട്ടിൽ എ.ഡി കാനിലെ വിചിറ്റയിൽ നിന്ന് വരികയായിരുന്ന സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9 മണിക്ക് മുമ്പ് ജെറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഫയർബോട്ടുകൾ ഉൾപ്പെടെയുള്ള എമർജൻസി ടീമുകൾ ആർലിങ്ടണിലെ സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയിട്ടുണ്ട്.
കൂട്ടിയിടിയെത്തുടർന്ന്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ ) വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ടേക്ക്ഓഫുകളും ലാൻഡിങ്ങുകളും നിർത്തി. എങ്കിലും ടെർമിനൽ യാത്രക്കാർക്കായി തുറന്ന് നൽകിയിരുന്നു. വിമാനത്താവളം രാത്രി 11 മണി വരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകും. നിലവിൽ, അപകടത്തിൽ നിന്നുള്ള പരിക്കുകളോ മരണങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
Content Highlight: American Airlines Flight Crashes Near Reagan National Airport After Colliding With Helicopter