വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ലോകത്തുള്ള ഭീകരസംഘടനകളില്‍ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
താലിബാന്‍ (അഫ്ഗാനിസ്ഥാന്‍), ഐ.എസ്, അല്‍-ശബാബ് (ആഫ്രിക്ക), ബോകോ ഹറം( ആഫ്രിക്ക), ഫിലിപ്പീന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയാണ് ആദ്യമുള്ള അഞ്ച് ഭീകരസംഘടനകള്‍.
യു.എസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം 2018ല്‍ സി.പി.ഐ മാവോയിസ്റ്റ് 177 ഭീകര പ്രവര്‍ത്തനങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്താനും സിറിയയ്ക്കും ഇറാഖിനും ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷം 57 ശതമാനം ഭീകര പ്രവര്‍ത്തനങ്ങളും നടന്നത് ജമ്മു-കശ്മീരിലാണെന്നും യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.