ന്യൂയോര്‍ക്ക്: ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനെതിരാണെന്ന് അമേരിക്ക. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്മീഷനാണ് (US Commission for International Religious Freedom-USCIRF) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇന്ത്യയില്‍ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനും (Universal Declaration of Human Rights) സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിക്കും (International Covenant on Civil and Political Rights) എതിരാണെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത നിയമങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതപരമായ അവകാശങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകാതിരിക്കുന്നതിനുമായി മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
USCIRF released a report on India’s 12 state-level anti-conversion laws and how those features are inconsistent with international human rights law. https://t.co/nST7RbD6SH
— USCIRF (@USCIRF) March 14, 2023