| Thursday, 12th October 2017, 8:21 pm

യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്‍മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് എഡ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്ന് അമേരിക്ക പിന്‍മാറി. യുനെസ്‌കോ തുടര്‍ച്ചയായി ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.

അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 2011 ല്‍ യുനെസ്‌കോക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക നിര്‍ത്തിയിരുന്നു.


Also Read: കൊടിക്കുന്നില്‍ സുരേഷിന് നേരെ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച; അധിക്ഷേപിച്ചതിന് കാരണം സുരേഷ് ദളിതനായുകൊണ്ടെന്ന് കോണ്‍ഗ്രസ്


പലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇസ്രായേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെത്തുടര്‍ന്ന യുനെസ്‌കോയില്‍ നിന്ന് ഇസ്രായേലിന്റെ പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.

നിലവില്‍ 195 അംഗങ്ങളും എട്ട് അസോസിയേറ്റ് അംഗങ്ങളുമാണ് യുനെസ്‌കോയിലുള്ളത്. അമേരിക്കയുടെ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ നഷ്ടമാണെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ബോകോവ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more