ഇന്ത്യയുടെ മിസൈല്‍ രഹസ്യം അമേരിക്ക ചോര്‍ത്തിയെന്ന് സ്‌നോഡന്‍
Daily News
ഇന്ത്യയുടെ മിസൈല്‍ രഹസ്യം അമേരിക്ക ചോര്‍ത്തിയെന്ന് സ്‌നോഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 9:26 am

 

ന്യൂദല്‍ഹി: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വാര്‍ഡ് സ്‌നോഡന്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യു.എസിനു നേരത്തെ ലഭിച്ചെന്നും ഇവ ദി ഇന്റര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നുമാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

അമേരിക്കയ്ക്ക് ലഭിച്ച വിവരങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ആദ്യമായി ഇന്റര്‍സെപ്റ്റ് എന്ന യു.എസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാഗരികയുടെയും ധനുഷിന്റെയും വിവരങ്ങള്‍ അമേരിക്കയ്ക്ക് 2005 ല്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യ ഈ മിസൈലുകള്‍ പരീക്ഷിക്കുന്നത്.


Also Read: മെഡിക്കല്‍ കോഴ; അവസാനം കേന്ദ്രവും ഇടപെടുന്നു


ആസ്‌ട്രേലിയയിലെ എന്‍.എസ്.എ വെബ്‌സൈറ്റ് ഇന്ത്യന്‍ ആണവായുധ ശേഖരത്തിന്റെ സിഗ്നലുകള്‍ കണ്ടെത്തിയെന്നും ഇന്റര്‍സെപ്റ്റ് പറയുന്നു. തായ്‌ലാന്റിലെ മറ്റൊരു വെബ്‌സൈറ്റിലും ഈ കാര്യങ്ങളുണ്ട്.

അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയുടെ സംരക്ഷണയിലാണ് കഴിയുന്നത്.