ജനീവ: കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ 54,823 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 778 പേര്‍ ഇതുവരെ മരിച്ചു.
അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചട്ടിരിക്കുകയാണ്.
ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ രാജ്യമാണ് അമേരിക്ക.
രാജ്യത്ത് അതിവേഗമാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുറന്നു പറഞ്ഞു.
ലോകത്താകമാനം 422629 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 18895 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
WATCH THIS VIDEO: