കൊവിഡ് 19 ന്റെ അടുത്തലക്ഷ്യം അമേരിക്കയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്; എല്ലായിടത്തും മാസ്ക്കും വെന്റിലേറ്ററും എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 25th March 2020, 8:30 am
ജനീവ: കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ 54,823 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 778 പേര് ഇതുവരെ മരിച്ചു.
അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചട്ടിരിക്കുകയാണ്.
ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ രാജ്യമാണ് അമേരിക്ക.