| Monday, 4th February 2019, 11:13 am

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഇരട്ടിയാക്കാനൊരുങ്ങി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. ഏകദേശം 3750 സുരക്ഷ ഉദ്യോഗസ്ഥരെക്കൂടി വിന്യസിപ്പിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാന്‍ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് വിന്യാസം.

തെക്കുപടിഞ്ഞാറന്‍ മേഖലയിലൂടെ നുഴഞ്ഞ് കയറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സെപ്റ്റംംബര്‍ 2019 വരെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരുടെ എണ്ണ 4350 ആയി. അടുത്ത 90 ദിവസത്തേക്കാണ് പദ്ധതി.

ALSO READ:  അയോധ്യാ കേസില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് ഉടന്‍ വ്യക്തമാക്കണം: അമിത്ഷാ

എന്നാല്‍ പുതിയ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്. പെന്റഗണിന്റെ തീരുമാനം അമേരിക്കന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായെന്നാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.

പുതിയ നീക്കത്തിലൂടെ വലിയതോതിലുള്ള അനധികൃത കുടിയേറ്റം തടയാമെന്നും അതിര്‍ത്തി സുരക്ഷ കൂടുതല്‍ ഉറപ്പാക്കാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more