വാഷിംഗ്ടണ്‍: ഹിസ്ബുള്‍ മുജാഹിദ്ദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍.
ഏതെങ്കിലും തരത്തില്‍ ഈ സംഘടനയുമായി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ശിക്ഷാനടപടികളില്‍ നേരിടേണ്ടി വരുമെന്നും അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കാശ്മീര്‍ മേഖലയില്‍ നിരന്തരം സ്‌ഫോടനങ്ങള്‍ നടത്തുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുടെ നിരന്തരമായ ആവശ്യം കൂടിയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
മുഹമ്മദ് യൂസഫ് ഷായാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവ്. നേരത്തെ അമേരിക്ക ഇയാളെ ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ മുന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്ന് കാശ്മീരില്‍ വ്യാപകമായ സംഘര്‍ഷമുടലെടുത്തിരുന്നു.