| Monday, 13th August 2018, 9:27 am

അമേരിക്കയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം; പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രമുഖ മോട്ടോര്‍ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യം ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരത്തില്‍ സഹകരിക്കാത്തതിനെതിരെയാണ് ബഹിഷ്‌കരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂണിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു.

അതോടൊപ്പം യുറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതും കമ്പനിയ്ക്ക് തിരിച്ചടിയായി. ഇതോടെ പ്രതിസന്ധിയിലായ ഹാര്‍ലി ബെക്കുകള്‍ക്ക് വിപണിയില്‍ വില കുതിച്ചുയര്‍ന്നു.


ALSO READ: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാനുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപാട് നടത്തരുത്; കേന്ദ്രസര്‍ക്കാര്‍


വിലയുയര്‍ന്നതോടെ യൂറോപ്പില്‍ ഇവരുടെ വില്‍പ്പന കുറയുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ട്രംപിനെതിരെ പ്രതിഷേധവുമായി കമ്പനി രംഗത്തെത്തിയത്.

യൂറോപ്യന്‍ യൂണിയന്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് വിപണിവില കുതിച്ചുയര്‍ന്നു. ഇത് യൂറോപ്പില്‍ ഇവരുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. ഇതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം കമ്പനി ഉയര്‍ത്തിയത്.

എന്നാല്‍ ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി നിര്‍മ്മാണ യൂണിറ്റ് അമേരിക്കയ്ക്ക് പുറത്തേക്ക് കൊണ്ടുപോയാല്‍ അമേരിക്കയിലുളളവര്‍ പിന്നെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ വാങ്ങില്ലെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനെ ചില ട്രംപ് അനുകൂലികള്‍ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more