[] മോസ്‌കോ: അമേരിക്കന്‍ സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായി എന്‍.എസ്.എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്‌വാര്‍ഡ് സ്‌നോഡന്‍ രംഗത്ത്.
2009ലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും അമേരിക്ക ചോര്‍ത്തിയെന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍
ക്യോട്ടോ ഉടമ്പടിയില്‍ തീരുമാനമെടുക്കുന്നതിനായിരുന്നു 2009ല്‍ ഗോപ്പന്‍ഹേഗനില്‍ വച്ച് രാജ്യങ്ങള്‍ ഒത്തുചേര്‍ന്നത്.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയാണ് ക്യോട്ടോ.
ക്യോട്ടോ ഉടമ്പടിയെ പിന്തുണക്കാതിരുന്ന അമേരിക്ക വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ നിലപാടുകള്‍ മനസിലാക്കാനാണ് കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയിലെ വിവരങ്ങള്‍ ചോര്‍ത്തിയത്.
ഡാനിഷ് പത്രം ഇന്‍ഫര്‍മേന്‍ ആണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
സ്‌നോഡന്റെ പക്കലുള്ള വിവരങ്ങള്‍ കൈമാറണമെന്ന് എന്‍.എസ്.എ തലവന്‍ ജെയിംസ് ക്ലിപ്പര്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.