ഡമസ്‌കസ്: സിറിയയില്‍ വിമതസംഘം അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് യു.എസ്. അസദിന്റെ ഭരണം അവസാനിച്ചത് സായുധ സംഘങ്ങള്‍ മുതലെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം.
ഡമസ്‌കസ്: സിറിയയില്‍ വിമതസംഘം അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് യു.എസ്. അസദിന്റെ ഭരണം അവസാനിച്ചത് സായുധ സംഘങ്ങള്‍ മുതലെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം.
ഐ.എസ്.ഐ.എസ് നേതാക്കളേയും ക്യാമ്പുകളേയും ഉള്‍പ്പെടെ 75 ലധികം ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
‘സംശയമൊന്നും വേണ്ട, സിറിയയിലെ നിലവിലെ സാഹചര്യം പുനഃസ്ഥാപിക്കാനും മുതലെടുക്കാനും ഞങ്ങള്‍ ഐ.എസിനെ അനുവദിക്കില്ല,’സെന്റ്‌കോം കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല പറഞ്ഞു. അതേസമയം ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അധികാരത്തിലെത്തുന്ന വിമതസംഘം ഏതെങ്കിലും വിധത്തില്‍ ഐ.എസിനെ സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും യു.എസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സിറിയില്‍ അധികാരം പിടിച്ചെടുത്ത വിമത ഗ്രൂപ്പായ ഹയാത്ത് തെഹ്‌രീല്‍ അല്‍ ഷാമിനെ അനുകൂലിക്കുന്ന രീതിയിലായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് വൈറ്റ്ഹൗസില്‍ വെച്ച് സംസാരിച്ചത്. ബാഷര്‍ അല്‍ അസദിന്റെ പതനം ചരിത്രപരമായ അവസരമാണെന്ന് പറഞ്ഞ ബൈഡന്‍ സിറിയയിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിനുവേണ്ടി അഭിമാനകരമായ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമാണിതെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ചതിന് തന്റെ നാല് വര്‍ഷത്തെ ഭരണത്തിന് പങ്കുണ്ടെന്ന തരത്തിലും ബൈഡന്‍ സംസാരിക്കുകയുണ്ടായി. അസദിനെ പിന്തുണയ്ക്കുന്ന ഇറാന്‍, ഹിസ്ബുല്ല, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്തുണ കുറഞ്ഞതാണ് ഇത്തരമൊരു അവസരമുണ്ടാകാന്‍ കാരണമെന്നാണ് ബൈഡന്‍ പറഞ്ഞത്. താന്‍ അധികാരമേറ്റപ്പോഴുള്ളതിനേക്കാള്‍ വളരെ ദുര്‍ബലരാണ് അവര്‍ ഇപ്പോഴെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: America attacked IS centers in Syria