കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത കേസാണ് റദ്ദാക്കിയത്. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വഖഫ് ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
1999 ലാണ് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നതോടെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
2017ലാണ് വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. പിന്നാലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയിലെത്തുന്നത്.
1999 മുതല്‍ പ്രവര്‍ത്തനത്തിലുള്ള പോസ്റ്റ് ഓഫീസിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും 2013ല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്ഥാപിച്ചതാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവില്‍ വന്ന കാലവും പോസ്റ്റല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി.
ഒരു വര്‍ഷം മുമ്പ് സമാനസ്വഭാവമുള്ള കേസിന്റെ ഉത്തരവില്‍ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വഖഫ് നിയമത്തിലെ 52 (എ) ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നായിരുന്നു അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
Content Highlight: Amendment to criminalize possession of Waqf land has no retrospective effect: Kerala High Court