വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത്, അവിടെ കായലിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ കുമരങ്കരി പള്ളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമ കണ്ടിറങ്ങുന്നവര്‍ സോളമനും ശോശന്നയ്ക്കും വട്ടോളിയച്ഛനുമൊപ്പം നെഞ്ചോടു ചേര്‍ത്തതായിരുന്നു കുമരങ്കരിയിലെ ഒരോ മുക്കും മൂലയും.
പള്ളിക്ക് പുറമെ സിനിമയിലെ കള്ള് ഷാപ്പും കടകളും എല്ലാം മലയാളികള്‍ക്ക് അത്ഭുതമായിരുന്നു. സിനിമയില്‍ കണ്ട ഈ സ്ഥലങ്ങള്‍ ഒന്നുകൂടി കണ്ടാലോ. കുമരങ്കരി പള്ളിയും ഷാപ്പും കടയുടെയുമെല്ലാം വീഡിയോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ അനിമേഷന്‍ വീഡിയോയായിട്ടാണ് ആമേനിലെ ഈ നാട് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടുകാരനായ ഷിബിന്‍ ടി.സിയാണ് ആമേനിലെ കുമരങ്കരി വീണ്ടും ഒരുക്കിയിരിക്കുന്നത്.
45 ദിവസമെടുത്താണ് ഷിബിന്‍ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ആമേനിന്റെ സിനിമാറ്റിക് അനിമേഷന്‍ ഒരുക്കുന്നതിനായി Autocad, Sketch up, blender,lumion,adobe premiere pro എന്നീ സോഫ്റ്റുവെയ്‌റുകളാണ് ഷിബിന്‍ ഉപയോഗിച്ചത്.
ആലപ്പുഴയില്‍ യഥാര്‍ത്ഥത്തില്‍ കുമരങ്കരി എന്ന സ്ഥലം ഉണ്ടെങ്കിലും ചേര്‍ത്തലയ്ക്കടുത്തുള്ള ഉളവെയ്പ്പ് എന്ന ഗ്രാമത്തിലാണ് ആമേനിലെ കുമരങ്കരി ഒരുക്കിയത്. ഗീവര്‍ഗീസ് പള്ളിയും കള്ള് ഷാപ്പുമൊക്കെ ഇവിടെ സെറ്റിടുകയായിരുന്നു.
സിനിമയിലെ ഗീവര്‍ഗീസ് പള്ളിക്ക് യോജിച്ച സ്ഥലത്തിനായുള്ള അന്വേഷണമാണ് ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉളവെയ്പ്പില്‍ കൊണ്ടെത്തിച്ചത്. ഏതാണ്ട് അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയുടെ സെറ്റ് ഉളവെയ്പ്പില്‍ ഉണ്ടാക്കിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ മാജിക്കല്‍ റിയലിസ്റ്റിക് ഗണത്തില്‍പ്പെട്ട മലയാളചലച്ചിത്രമാണ് ആമേന്‍. കുമരംങ്കരി എന്ന കുട്ടനാടന്‍ സംങ്കല്‍പിക ഗ്രാമത്തിലെ ഗീവര്‍ഗീസ് പുണ്യാളനെയും സെന്റ് ജോര്‍ജ്ജ് ബാന്റ് സംഘത്തെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി, ജോയ് മാത്യു, കലാഭവന്‍ മണി, ശശി കലിംഗ, സ്വാതി റെഡ്ഡി തുടങ്ങിയവരയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക