കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച വിദേശ സിനിമയായി ആമേന്‍
Movie Day
കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച വിദേശ സിനിമയായി ആമേന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st March 2014, 11:28 pm

[share]

[] കുമരങ്കിരി എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ആമേന്‍ കാനഡയിലും താരമായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ആമേന്‍ കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച വിദേശ ഭാഷ ഫീച്ചര്‍ സിനിമയായി.

മേളയിലെ ഫീച്ചര്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ റോയല്‍ റീല്‍ പുരസ്‌കാരമാണ് ആമേന് ലഭിച്ചത്. കാനഡയില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സലീലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മലയാളത്തിന്റെ ന്യൂ ജനറേഷന്‍ താരം ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, ഇന്ദ്രജിത് കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച ചിത്രം മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് റിലീസ് ചെയ്ത ആമേന് പി.എസ് റഫീഖായിരുന്നു തിരക്കഥയൊരുക്കിയിരുന്നത്. ഫരീദ് ഖാനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

2013ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ടി.ടി.കെ പ്രസ്റ്റീജ് വനിത ഫിലിം അവാര്‍ഡ്, കേരള ഫിലിം ക്രിറ്റിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ആമേന് ലഭിച്ചിരുന്നു.