പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 5നാണ് ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.
രക്ഷിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബന്ധുവീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് വൈകിട്ടാണ് ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച് അറിയിക്കുന്നത്.
തുടര്‍ന്ന് രാത്രി 11 മണിയോടെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ ആംബുലന്‍സ് അയയ്ക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ambulance Driver Sexual Harassment Girl Attempt to Suicide