വാസ്തവത്തില്‍ ഡിവൈഎസ്പി ചെയ്ത കുറ്റത്തെക്കാള്‍ വലുതല്ലേ മന്ത്രിയുടെ പ്രസ്താവനയെന്നു വിലയിരുത്തേണ്ടി വരും. തെറ്റു ചെയ്യാത്ത ഒരു ജനതയെ അപമാനിക്കുന്ന നടപടിയല്ലേ ആ പ്രസ്താവന കൊണ്ട് ഉണ്ടായത്?
| #TodaysPoint : അംബികാസുതന്‍ മാങ്ങാട് |
പാലിയേക്കര ടോള്‍ സ്ഥലത്ത് വിവാദ ഇടപെടല്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രാലയത്തോടുള്ള പ്രതികരണമായി അംബികാസുതന്‍ മാങ്ങാട് 15.01.2015ല്‍ മനോരമയില്‍ എഴുതിയ “കുപ്പത്തൊട്ടിയല്ല സര്‍, കാസര്‍കോട്” എന്ന ലേഖനത്തിന്റെ പത്ത് ശതമാനം വരുന്ന ഭാഗമാണ് ഇവിടെ നല്‍കുന്നത്.
പാലിയേക്കര ടോള്‍ പ്രശ്‌നത്തില്‍ ചാലക്കുടി ഡിവൈഎസ്പിക്കെതിരെ പരാതി ലഭിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും വിരല്‍ചൂണ്ടുന്നത് ഇതിലേക്കു തന്നെ. ശിക്ഷാ നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്കു സ്ഥലം മാറ്റുന്നു എന്നാണ് പോസ്റ്റ്. കളങ്കിതരായ മനുഷ്യരെ കൂട്ടത്തോടെ നാടുകടത്താനുള്ള സൈബീരിയ ആണോ കാസര്‍കോട്? സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കുള്ള തുല്യാവകാശവും നീതിയും കാസര്‍കോടിന് ഇനി എന്നാണ് ലഭിക്കുക?
വാസ്തവത്തില്‍ ഡിവൈഎസ്പി ചെയ്ത കുറ്റത്തെക്കാള്‍ വലുതല്ലേ മന്ത്രിയുടെ പ്രസ്താവനയെന്നു വിലയിരുത്തേണ്ടി വരും. തെറ്റു ചെയ്യാത്ത ഒരു ജനതയെ അപമാനിക്കുന്ന നടപടിയല്ലേ ആ പ്രസ്താവന കൊണ്ട് ഉണ്ടായത്? ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടുമല്ലേ “നിന്നെ കാസര്‍കോട്ടേക്കു തട്ടു”മെന്ന് ഭീഷണി ഉയരുന്നത്.”
കടപ്പാട് : മലയാള മനോരമ