| Friday, 9th July 2021, 10:26 pm

തൃശ്ശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി; സംസ്ഥാനത്ത് ആദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ചേറ്റുവയില്‍ ആംബര്‍ഗ്രിസ്(തിമിംഗല ഛര്‍ദ്ദില്‍) പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദിലാണ്  പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്.

വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തില്‍ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറേബ്യന്‍ മാര്‍ക്കറ്റിലും മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്നതാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

ജലനിരപ്പിലൂടെ ഒഴുകി നടക്കന്ന ഇതിന് സ്വര്‍ണത്തോളം വിലയുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Ambergris  caught at Thrissur Chetuva

We use cookies to give you the best possible experience. Learn more