ഗോദാവരി: ആന്ധ്രാപ്രദേശില്‍ അംബേദ്കര്‍ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് അംബേദ്കര്‍ പ്രതിമക്കു നേരെ ആക്രമണം നടന്നത്. അക്രമികളെകുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആന്ധ്രാ പൊലീസ് അറിയിച്ചു.
അംബേദ്കര്‍ പ്രതിമക്ക് നേരെ മുന്‍പും ആന്ധ്രാപ്രദേശില്‍ ആക്രമണം നടന്നിരുന്നു. പെദഗന്ത്യാദയില്‍ നടന്ന ആക്രമണം ആന്ധ്രയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
നേരത്തെ ഹരിയാനയിലെ അംബാലയിലും, ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും, മീററ്റിലും, സഹ്രാന്‍പൂരിലും, ഫിറോസാബാദിലും, ബുലന്ദ്ഷഹറിലും തമിഴ്‌നാട്ടിലും അംബേദ്കര്‍ പ്രതിമക്കുനേരെ അക്രമണം നടന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ പല ഇടങ്ങളിലായി അംബേദ്കര്‍ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. മീററ്റിനടുത്ത് കുര്‍ദ് ജില്ലയില്‍ പ്രതിമ ആക്രമിക്കപ്പെട്ടതിന് പിന്നാലെ വലിയ ദളിത് പ്രക്ഷോഭം തന്നെ നടന്നിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് രാജ്യത്ത് അംബേദ്കര്‍ പ്രതിമ ആക്രമിക്കപ്പെടുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ambedkar statue vandalised in andrapradesh