| Saturday, 31st March 2018, 1:08 pm

അംബേദ്കര്‍ പ്രതിമയുടെ തല അറുക്കപ്പെട്ട നിലയില്‍; യു.പിയില്‍ ഈ മാസം തകര്‍ക്കപ്പെട്ടത് നാല് അംബേദ്കര്‍ പ്രതിമകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹാബാദ്: അംബേദ്കറിന്റെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനു പിന്നാലെ സംസ്ഥാനത്ത് അംബേദ്കര്‍ പ്രതിമയുടെ തല അറുക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അലഹാബാദിലെ തൃവേണിപുരം മേഖലയിലെ റെസിഡന്റ്‌സ് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.

“സംഭവത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്, പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്”, അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Watch DoolNews Video: അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ


ഈ മാസം മാത്രം ഉത്തര്‍പ്രദേശില്‍ നശിപ്പിക്കപ്പെട്ടത് നാല് അംബേദ്കര്‍ പ്രതിമകളാണ്. മീറട്ടിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ സംഭവം നടന്നത്. തുടര്‍ന്ന് അസംഘറിലെ രജപത്തി ഗ്രാമത്തില്‍ മാര്‍ച്ച് 10നും ദുമറിയഗഞ്ചിലെ ഗൗഹനിയ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസവും അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു.

ഭരണഘടനാശില്‍പിയും ദളിത് നേതാവുമായ ഡോ. ഭീംറാവു അംബേദ്ക്കറിന്റെ പേര് ഭിംറാവു രാംജി അംബേദ്ക്കര്‍ എന്നാക്കി മാറ്റാന്‍ എല്ലാ വകുപ്പുകള്‍ക്കും യു.പി സര്‍ക്കാര്‍ ബുധനാഴ്ചയാണ് ഉത്തരവു നല്‍കിയത്. എന്നാല്‍, ഈ തീരുമാനത്തിനെതിരെ അംബേദ്കറുടെ ചെറുമക്കള്‍ പ്രകാശ് അംബേദ്കറും ആനന്ദ് അംബേദ്കറും, “സര്‍ക്കാരിന്റെ നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അംബേദ്കര്‍ രാമ ഭക്തനാണെന്ന് വരെ അവര്‍ വോട്ടര്‍മാരോട് പറഞ്ഞേക്കാമെന്നും”, പ്രതികരിച്ചിരുന്നു.


Related News:

 ഒടുക്കം അംബേദ്കറുടെ പേരും മാറ്റി യു.പി സര്‍ക്കാര്‍; കൂട്ടിച്ചേര്‍ത്തത് ‘രാംജി’ യെന്ന വാക്ക്

വോട്ട് കിട്ടാന്‍ വേണ്ടി ബി.ജെ.പിക്കാര്‍ അംബേദ്ക്കറെ രാമഭക്തനാക്കും; പേരുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് ചെറുമക്കള്‍

Latest Stories

We use cookies to give you the best possible experience. Learn more