ഡോ ബി.ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
national news
ഡോ ബി.ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th July 2020, 8:38 am

മുംബൈ: ഭരണഘടനാ ശില്‍പി ഡോ ബി.ആര്‍ അംബേദികറിന്റെ മുംബൈയിലെ വീടിന് നേരം ആക്രമണം. മുംബൈയിലുള്ള സ്മാരക വസതിക്ക് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

വീടിന് മുന്നിലുള്ള വസ്തുവകകള്‍ നശിപ്പിച്ച അവസ്ഥയിലാണ്. സി.സി ടി.വി ക്യാമറയും നശിപ്പിച്ചു. മുംബൈ ദാദറിലാണ് അംബേദ്കറുടെ സ്മരണാര്‍ത്ഥമുള്ള രാജ്യഗൃഹം സ്ഥിതി ചെയ്യുന്നത്.

മന്ത്രിമാരായ ജയന്ത് പാട്ടിലും ധനജ്ഞയ് മുണ്ഡെയും സംഭവത്തെ അപലപിച്ചു.

സംസ്ഥാനത്ത് സമാധാനം ഉണ്ടാവണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആരും സ്മാരകത്തിന് മുന്നിലേക്കെത്തി പ്രത്യാക്രമണത്തിന് മുതിരരുതെന്നും വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷനും അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനങ്ങളുണ്ടാക്കരുതെന്ന് മറ്റൊരു കൊച്ചുമകമായ ബിംറാവു അംബേദ്കറും ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ