വിസര്‍ജ്ജ്യം മാത്രം വമിക്കുന്ന ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയത്തെ ആലിംഗനം ചെയ്യുന്ന സംഘപരിവാറിന് അംബേദ്കറിന്റെയും പെരിയാറിന്റെയും ആശയലോകം അലര്‍ജ്ജിയായിരിക്കാം. ജാതീയതയ്‌ക്കെതിരെയും സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും സംസാരിക്കുന്ന എന്തും സംഘപരിവാറിന് ശത്രുപക്ഷത്താണല്ലോ. തീര്‍ത്തും ജനവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയും ഇന്ത്യയുടെ വ്യത്യസ്ത ദേശീയതകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെയും രാജ്യമാകമാനം നടക്കുന്ന കൂട്ടായ്മകളില്‍ ചിലത് മദ്രാസ് ഐ ഐ ടി യില്‍ സംഘടിപ്പിച്ചതാണ് രാജ്യദ്രോഹകുറ്റമെന്ന പോല്‍ വിചാരണ ചെയ്യപ്പെട്ടതെങ്കില്‍ ഇവിടെ പ്രതിപക്ഷത്തെ തന്നെ നിരോധിക്കുന്ന കാലം വിദൂരമല്ലെന്ന് സൂചന. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ജൂണ്‍ 26 നമുക്ക് തൊട്ടരികെ.
| ഒപ്പിനിയന്‍ | നിതീഷ് നാരായണന്‍ |
ഫാസിസം ഏറ്റവും ഭയക്കുന്നത് ചിന്താശേഷിയുള്ള തലച്ചോറുകളെയാണ്. വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും സദാ ഭയന്നും തടവിലിട്ടും നിരോധിച്ചും തന്നെയാണ് ഫാസിസം സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുന്നത്. ബ്രൂണോയെ ചുട്ടുകൊല്ലുകയും ഗലീലിയോയെ വേട്ടയാടുകയും ചെയ്ത പൗരോഹിത്യം, ഗ്രാംഷിയുടെ തലച്ചോര്‍ ഇരുപത് വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട മുസോളിനി, കാമില റ്റോറസിനെയും നെരൂദയെയും ഭയന്നവര്‍, പെരുമാള്‍ മുരുഗന്റെ എഴുത്താണി ജപ്തി ചെയ്തവര്‍ തുടങ്ങി അധികാരപ്രമത്തതയെ അടയാളപ്പെടുത്തിയവര്‍ ഓരോന്നും ക്രൂരതയുടെ ഏത് കൊടുമുടികള്‍ കീഴടക്കിയവരായാലും ചരിത്രത്തില്‍ ഭീരുത്വത്തിന്റെ പര്യായങ്ങള്‍ കൂടിയായാണ് ബാക്കിയാകുന്നത്. നരേന്ദ്ര മോദിയുടെ ഗതിയും മറ്റൊന്നാകില്ലെന്നുറപ്പ്. അത്രമേല്‍ ഭയത്താല്‍ തടവിലാക്കപ്പെട്ടവരാണ് രാജ്യം ഭരിക്കുന്നത് എന്നതിന് മദ്രാസ് ഐ.ഐ.ടിയിലെ സംഭവം ഏറ്റവും ഒടുവിലത്തെ അനുഭവം.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് ലഭിച്ച ഒരു ഊമക്കത്തിന്റെ പേരിലാണ് മദ്രാസ് ഐ.ഐ.ടിയിലെ ഡീന്‍ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. അതിന് കാരണമായി പറഞ്ഞതോ ഈ വിദ്യാര്‍ത്ഥി കൂട്ടായ്മ മോദിയെ വിമര്‍ശിക്കുന്നു എന്ന “മഹാപരാധം”.
ഫീസ് വര്‍ദ്ധനവുള്‍പ്പടെ വിദ്യാഭ്യാസ മേഖലയിലെ നീറുന്ന വിഷയങ്ങളില്‍ രാജ്യത്തെ നൂറുകണക്കിന് കാമ്പസുകളില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ച് ഒന്നിലേറെ തവണ ഇതേ കേന്ദ്ര മന്ത്രാലയത്തിലേക്ക് കത്തുകളയക്കുകയും സമരങ്ങള്‍ വ്യാപിപിക്കുകയും ചെയ്തിട്ടും എസ്.എഫ്.ഐ ഉന്നയിച്ച വിഷയങ്ങളോട് ഇത്ര തിടുക്കത്തില്‍ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ ഒന്ന് കേള്‍ക്കാന്‍ പോലും ഭരണപക്ഷം തയ്യാറാകുന്നില്ലെന്നാണ് എം.പിമാര്‍ ഉള്‍പ്പടെ സാക്ഷ്യപ്പെടുത്തുന്നത്. അപ്പോഴാണ് ഒരു ഊമക്കത്ത് ചൂണ്ടിക്കാട്ടി ഇത്തരമൊരു നടപടി.

ഇനി ആ കത്തിന്റെ ഉള്ളടക്കത്തിലേക്ക്. കാമ്പസിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നുവെന്നും മോദി ഗവണ്മെന്റിനെതിരായി പ്രചാരണം നടത്തുന്നുവെന്നുമാണ് ആരോപണം. ഇനി അങ്ങനെയാണെങ്കില്‍ തന്നെ അതെങ്ങനെയാണ് നിരോധിക്കപ്പെടെണ്ട ഒരു കുറ്റമായി മാറുന്നത്? ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണഘടന അനുവദിക്കുന്നതിനപ്പുറം ഒന്നും ആ വിദ്യാര്‍ത്ഥി കൂട്ടായ്മ ചെയ്തിട്ടില്ല.
മുസ്‌ലീം സ്ത്രീകളുടെ ശവശരീരം കുഴിമാടങ്ങളില്‍ നിന്നും പുറത്തെടുത്ത് ബലാത്സംഘം ചെയ്യണമെന്ന് ആക്രോശിച്ച യോഗി ആദിത്യനാദും ഗാന്ധി ഘാതകനായ ഗോഡ്‌സയെ പ്രകീര്‍ത്തിച്ച സാക്ഷി മഹാരാജും ഒരു ജനതയെ രാമന്റെ മക്കളെന്നും ജാരന്റെ മക്കളെന്നും തരം തിരിച്ചതിക്ഷേപിച്ച സ്വാധി നിരഞ്ജന്‍ ജ്യോതിയും ജീവിക്കാനുള്ള എല്ലാ വഴിയും മുട്ടുമ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകരെ ക്രിമിനലുകള്‍ എന്ന് ദയാരഹിതമായി പരിഹസിച്ച ഹരിയാനയിലെ മന്ത്രിയും മുസ്‌ലീങ്ങളെ ഗര്‍ഭഛിദ്രം നടത്തണമെന്നും അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും വിസര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ശിവസേന നേതാക്കന്മാരും ബീഫ് കഴിക്കുന്നവര്‍ പാക്കിസ്താനിലേക്ക് പോകണം എന്നാവശ്യപ്പെട്ട കേന്ദ്ര മന്ത്രി നഖ്‌വിയുമെല്ലാം മോദിയുടെ തോളില്‍ കൈയ്യിട്ട് വിലസി നടക്കുകയാണ്. നിരോധനം പോയിട്ട് ഇക്കൂട്ടരെ ഒന്ന് നോക്കി പേടിപ്പിക്കാനുള്ള ആര്‍ജ്ജവം പോലും മോദിക്കുണ്ടായില്ല.
അടുത്ത പേജില്‍ തുടരുന്നു
“ചില രോഗങ്ങള്‍ സ്വീകാര്യമാണ്. പ്രത്യേകിച്ച് അത് ഭൂരിപക്ഷത്തെ ബാധിക്കുമ്പോള്‍” എന്ന് ഇയനസ്‌കോയുടെ കാണ്ടാമൃഗം എന്ന നാടകം അടിവരയിടുന്നുണ്ട്. സംഘപരിവാര്‍ ഉല്‍പാദിപ്പിക്കുന്ന രോഗം ഭൂരിപക്ഷത്തെ കീഴടക്കുന്നതിന് മുന്‍പ് തോല്‍പ്പിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രതിരോധം തുടരുന്ന കാലത്തോളം നിങ്ങള്‍ പരാജയപ്പെട്ട ജനതയല്ല എന്ന് രക്തസാക്ഷിയായ ലബനിയന്‍ കവി മഹ്ദി അമല്‍ എന്ന കമ്യൂണിസ്റ്റുകാരന്‍.
തന്നെ സ്വീകരിക്കുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിച്ചതിന് കളക്ടര്‍ക്ക് നോട്ടീസ് അയച്ച കക്ഷിയാണ്. എ പി എസ് സി ക്കെതിരായ നീക്കം ഇതാദ്യത്തേതല്ലെന്ന് മനസിലാക്കണം. അംബേദ്കറിന്റെയും പെരിയാറിന്റെയും പേരു പോലും സംഘപരിവാറിന്റെ തോഴരെ അസ്വസ്ഥരാക്കുന്നുവെന്ന് മുന്‍ സമീപനങ്ങളില്‍ നിന്ന് വ്യക്തമായതാണ്. വിസര്‍ജ്ജ്യം മാത്രം വമിക്കുന്ന ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയത്തെ ആലിംഗനം ചെയ്യുന്ന സംഘപരിവാറിന് അംബേദ്കറിന്റെയും പെരിയാറിന്റെയും ആശയലോകം അലര്‍ജ്ജിയായിരിക്കാം. ജാതീയതയ്‌ക്കെതിരെയും സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും സംസാരിക്കുന്ന എന്തും സംഘപരിവാറിന് ശത്രുപക്ഷത്താണല്ലോ. തീര്‍ത്തും ജനവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയും ഇന്ത്യയുടെ വ്യത്യസ്ത ദേശീയതകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെയും രാജ്യമാകമാനം നടക്കുന്ന കൂട്ടായ്മകളില്‍ ചിലത് മദ്രാസ് ഐ ഐ ടി യില്‍ സംഘടിപ്പിച്ചതാണ് രാജ്യദ്രോഹകുറ്റമെന്ന പോല്‍ വിചാരണ ചെയ്യപ്പെട്ടതെങ്കില്‍ ഇവിടെ പ്രതിപക്ഷത്തെ തന്നെ നിരോധിക്കുന്ന കാലം വിദൂരമല്ലെന്ന് സൂചന. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ജൂണ്‍ 26 നമുക്ക് തൊട്ടരികെ.
മദ്രാസ് ഐ.ഐ.ടിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തം. ഇത് രാജ്യം ഭരിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ അജണ്ടയാണ്. അത് ഏറ്റവും ശക്തമായി നടപ്പാക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് കലാലയങ്ങളെ തന്നെയാണെന്ന് കാണാം. മുന്‍പ് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും മാംസാഹാരം കഴിക്കുന്നവരെ പ്രത്യേക ഭക്ഷണശാലയില്‍ ഇരുത്താനുള്ള വിവേചനപരമായ നീക്കം നടന്നിരുന്നു. ഇതേ സ്ഥാപനത്തില്‍ തന്നെയാണ് പേരെഴുതി വെക്കുന്ന ബോര്‍ഡുകളെല്ലാം സംസ്‌കൃത്കരിച്ച ഹിന്ദിയിലേക്ക് മാറ്റി എഴുതി സ്ഥാപിച്ചത്.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ വിതരണം ചെയ്തത് മറ്റൊരനുഭവം. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയുമെല്ലാം തലപ്പത്ത് ദിനാനാഥ് ബദ്രയും സുദര്‍ശ്ശന്‍ റാവുവും ബാല്‍ദേവ് ശര്‍മ്മയും ഉള്‍പ്പടെയുള്ള സംഘപരിവാറിന്റെ ആശ്രിതവത്സരെ പ്രതിഷ്ഠിച്ചു; ഒഴിവാക്കിയതോ റോമിലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും സേതുവും പോലുള്ള പ്രതിഭകളെ.
മോദിയെ വിമര്‍ശ്ശിച്ചതിന് കേരളത്തിലെ പോലും വിവിധ കോളേജ് മാഗസിനുകള്‍ക്കുമേല്‍ നിയമനടപടിയെടിത്തതും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ഈ അടുത്താണ്. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ മോദിയുടെ ജീവചരിത്രം പഠിപ്പിക്കാനുള്ള നീക്കം കടുത്ത പ്രതിഷേധെത്തതുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഭാഷ മനസിലാകാത്ത കുട്ടികളെയുള്‍പ്പടെ പ്രധാനമന്ത്രിയുടെ ഹിന്ദിയിലുള്ള പ്രസംഗം നിര്‍ബന്ധിച്ച് കേള്‍പ്പിച്ചും മറ്റും മോദിയെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ബി.ജെ.പിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ വിതരണം ചെയ്തത് മറ്റൊരനുഭവം. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയുമെല്ലാം തലപ്പത്ത് ദിനാനാഥ് ബദ്രയും സുദര്‍ശ്ശന്‍ റാവുവും ബാല്‍ദേവ് ശര്‍മ്മയും ഉള്‍പ്പടെയുള്ള സംഘപരിവാറിന്റെ ആശ്രിതവത്സരെ പ്രതിഷ്ഠിച്ചു; ഒഴിവാക്കിയതോ റോമിലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും സേതുവും പോലുള്ള പ്രതിഭകളെ.
റൂസ ഉള്‍പ്പടെയുള്ള പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ സമൂഹത്തിന്റെ പ്രതിഷേധമൊന്നും കേള്‍ക്കാതെ അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങളെ പകല്‍കൊള്ള ചെയ്യാന്‍ വേണ്ടി കൂടിയാണ്. ഫേസ് ബുക്കില്‍ വിമര്‍ശനം രേഖപ്പെടുത്തിയതിനും കാര്‍ട്ടൂണ്‍ വരച്ചതിനും പോലും വേട്ടയാടപ്പെടുന്ന കാലത്ത് ധീരമായ ചെറുത്തുനില്‍പ്പുകള്‍ അല്ലാതെ മറ്റൊരു സാധ്യതയും ജനാധിപത്യവിശ്വാസികള്‍ക്ക് മുന്നില്‍ ബാക്കിയാകുന്നില്ല.
മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാടൊന്നാകെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കണം. ഇന്ത്യയിലെ എല്ലാ കാമ്പസുകളിലും അംബേദ്കര്‍ പെരിയാര്‍ സദസുകള്‍ സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐ തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്.
“ചില രോഗങ്ങള്‍ സ്വീകാര്യമാണ്. പ്രത്യേകിച്ച് അത് ഭൂരിപക്ഷത്തെ ബാധിക്കുമ്പോള്‍” എന്ന് ഇയനസ്‌കോയുടെ കാണ്ടാമൃഗം എന്ന നാടകം അടിവരയിടുന്നുണ്ട്. സംഘപരിവാര്‍ ഉല്‍പാദിപ്പിക്കുന്ന രോഗം ഭൂരിപക്ഷത്തെ കീഴടക്കുന്നതിന് മുന്‍പ് തോല്‍പ്പിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രതിരോധം തുടരുന്ന കാലത്തോളം നിങ്ങള്‍ പരാജയപ്പെട്ട ജനതയല്ല എന്ന് രക്തസാക്ഷിയായ ലബനിയന്‍ കവി മഹ്ദി അമല്‍ എന്ന കമ്യൂണിസ്റ്റുകാരന്‍.
എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് ലേഖകന്‍