ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു ഒവൈസി. ഇത്തരമൊരു ഭരണഘടന അംബേദ്ക്കര്‍ മുന്നോട്ടു വെച്ചില്ലായിരുന്നെങ്കില്‍ രാജ്യത്ത് സാമൂഹിത അനീതി വര്‍ധിക്കുമായിരുന്നെന്നും ഇത് ചൂഷണം ചെയ്യാനുള്ള അവസരം ആര്‍.എസ്.എസുകാര്‍ പാഴാക്കുകയില്ലെന്നും ഒവൈസി പറഞ്ഞു.
യു.പി: മഹാത്മാഗാന്ധിജിയേക്കാള്‍ വലിയ നേതാവ് അംബേദ്ക്കറാണെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. മതേതരവും വര്‍ഗരഹിതവുമായ ഭരണഘടന സമൂഹത്തിന് നല്‍കിയത് അംബേദ്ക്കറാണെന്നും ഒവൈസി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു ഒവൈസി. ഇത്തരമൊരു ഭരണഘടന അംബേദ്ക്കര്‍ മുന്നോട്ടു വെച്ചില്ലായിരുന്നെങ്കില്‍ രാജ്യത്ത് സാമൂഹിത അനീതി വര്‍ധിക്കുമായിരുന്നെന്നും ഇത് ചൂഷണം ചെയ്യാനുള്ള അവസരം ആര്‍.എസ്.എസുകാര്‍ പാഴാക്കുകയില്ലെന്നും ഒവൈസി പറഞ്ഞു.
അവസരം കിട്ടിയപ്പോള്‍ ഖാദി കലണ്ടറില്‍ നിന്ന് മോദി രാഷ്ട്രപിതാവിനെ മാറ്റിയിരിക്കുകയാണെന്നും ഒവൈസി പറഞ്ഞു. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം പാവങ്ങളെ മാത്രമാണ് ബുദ്ധിമുട്ടിച്ചതെന്നും തന്റെ പ്രസംഗത്തില്‍ ഒവൈസി പറഞ്ഞു.
Read more: 52 വര്‍ഷം ദേശീയപതാക ഉയര്‍ത്താതിരുന്നവരാണ് ആര്‍.എസ്.എസുകാര്‍: രാഹുല്‍ഗാന്ധി
യു.പിയിലെ തെരഞ്ഞെടുപ്പിലെ ആദ്യ 2 ഘട്ടങ്ങളിലേക്ക് 9 സ്ഥാനാര്‍ത്ഥികളെയാണ് ഒവൈസിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ യു.പിയിലാണ് ആദ്യ ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഒവൈസിയുടെ നേതൃത്വത്തില്‍ ഖൈരാനയില്‍ ആരംഭിച്ചിട്ടുണ്ട്.
Also read: ഏതു മോദിജി വിചാരിച്ചാലും ഗാന്ധിജിയെ നിങ്ങള്‍ക്ക് ‘റീപ്ലേസ്’ ചെയ്യാനാവില്ല!