| Sunday, 26th November 2023, 6:06 pm

മുംബൈ ഇന്ത്യന്‍സില്‍ നിന്നും വിട്ടുപിരിയുമ്പോള്‍ ഞാന്‍ വിഷമിച്ചിരുന്നു: അമ്പാട്ടി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മുന്‍ സ്റ്റാര്‍ ബാറ്റര്‍ അമ്പാട്ടി റായിഡു രണ്‍വീര്‍ അള്ളാബാഡിയ ഷോയില്‍ സംസാരിക്കുകയായിരുന്നു. ഷോയില്‍ അദ്ദേഹം തന്റെ ഐ.പി.എല്‍ കരിയറില്‍ ഏറ്റവും വിജയകരമായി കളിച്ച ടീമുകളെക്കുറിച്ചും സംസാരിച്ചിരുന്നു. അതില്‍ തന്റെ പ്രിയ ടീം മുംബൈ ആണെന്നും ചെന്നൈയില്‍ കളിച്ച വളരെ സവിശേഷമാണെന്നും റായിഡു അഭിപ്രായപ്പെട്ടു.

‘ ഞാന്‍ മുംബൈയില്‍ എട്ട് വര്‍ഷം കളിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങുന്നത് തന്നെ മുംബൈയിലായിരുന്നു. അതൊരു വലിയ യാത്രയായിരുന്നു. ഞങ്ങള്‍ മൂന്ന് ഐ.പി.എല്‍ ട്രോഫികളും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നേടിയിരുന്നു. ശേഷം മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പോയപ്പോള്‍ ഞാന്‍ ഏറെ വിഷമിച്ചിരുന്നു,’ റായിഡു പറഞ്ഞു.

‘ചെന്നൈയിലേക്ക് എത്തിയത് കൂടുതല്‍ സവിശേഷപ്പെട്ടതായിരുന്നു. എന്നാല്‍ മറ്റൊരു ഡ്രസ്സിങ് റൂമില്‍ നീലക്ക് പകരം മഞ്ഞ പാഡ് കെട്ടി ഇരിക്കേണ്ടിവന്നപ്പോഴും രണ്ട് സ്റ്റംപ്‌സ് അകലെ പരിശീലിക്കുന്ന മുംബൈയെ കാണേണ്ടി വന്നതും എനിക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. പിന്നീട് സി.എസ്.കെയില്‍ കളിക്കുന്നത് എനിക്ക് ശീലമായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പറും മിഡ് ഓഡര്‍ ബാറ്ററുമായ റായിഡു ഐ.പി.എല്‍ കരിയറില്‍ 204 മത്സരത്തില്‍ നിന്ന് 4348 റണ്‍സ് നേടിയിട്ടുണ്ട്. 173 സിക്‌സറുകളും 359 ബണ്ടറികളും താരം ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്. തന്റെ പ്രിയ ടീമുകളില്‍ നിര്‍ണായകമായ മത്സരങ്ങള്‍ റായിഡു വിജയത്തിലോക്ക് എത്തിച്ചിട്ടുണ്ട്.

Content Highlight:  Ambati Rayudu was worried about leaving Mumbai Indians

We use cookies to give you the best possible experience. Learn more