ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സിന്റേയും മുംബൈ ഇന്ത്യന്‍സിന്റേയും ആരാധകര്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായിഡു.
ചെന്നൈ ആരാധകരില്‍ കൂടുതലും ധോണിയെ പിന്തുണയ്ക്കുന്നവരാണെന്നും മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ ടീമിനെ മുഴുവനായും പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് റായിഡു പറഞ്ഞത്.
‘ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ ഞാന്‍ പറയുകയാണെങ്കില്‍. മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ മുംബൈയിലെ എല്ലാ താരങ്ങളെയും പിന്തുണയ്ക്കുന്നു. അവര്‍ എല്ലായ്പ്പോഴും മുംബൈ ഇന്ത്യന്‍സിനെ ടീമെന്ന നിലയിലാണ് കാണുന്നത്.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആരാധകര്‍ ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണ്. ചെന്നൈയില്‍ ധോണിയുടെ ആരാധകരാണ് പിന്നീട് ആ ടീമിനെ പിന്തുണച്ചത്. മഹി ഭായ് ചെന്നൈയില്‍ ഇല്ലായിരുന്നെകില്‍ അവരുടെ സ്റ്റേഡിയം ഇത്ര നിറഞ്ഞു കവിഞ്ഞുനില്‍ക്കില്ലായിരുന്നു. ചെന്നൈയെ പിന്തുണക്കുന്നവരെല്ലാം മഹിഭായിയുടെ ആരാധകരാണ്,’ രണ്‍വീണ്‍ ഷോ 360ലെ അഭിമുഖത്തിലൂടെ അമ്പാട്ടി റായിഡു പറഞ്ഞു.
Ambati Rayudu about the difference in the way fans support CSK & MI 👀#ipl2024 pic.twitter.com/XcVtdWbJEC
— CricXtasy (@CricXtasy) December 1, 2023
🚨 IPL 2024 NEWS 🚨
Ambati Rayudu Explains Why Other Franchises Do Not Succeed Like Mumbai Indians & CSK In IPL – WATCH#IPL2024 #iplauction2024 #IPL
More Details 🔽https://t.co/uUa0TN3KTm
— IPL 2024 (@Ipl_scoop) November 30, 2023
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് ചെന്നൈയും മുംബൈയും. ഇരു ടീമുകളും അഞ്ച് തവണയാണ് ഐ.പി.എല്‍ കിരീടം നേടിയിട്ടുള്ളത്. മറ്റു ടീമുകള്‍ക്കൊന്നും ഇത്രയധികം കിരീടങ്ങള്‍ നേടാന്‍ സാധിച്ചിട്ടില്ല.
അമ്പാട്ടി റായിഡു ഐപിഎല്ലില്‍ ഇരു ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. ഇരുടീമുകള്‍ക്കുമൊപ്പം മികച്ച പ്രകടനമാണ് മുന്‍ ഇന്ത്യന്‍ താരം പുറത്തെടുത്തിട്ടുള്ളത്. 2010ല്‍ ഐ.പി.എല്ലില്‍ അരങ്ങേറിയ റായ്ഡു 24 മത്സരങ്ങളില്‍ നിന്നും 4348 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി 2008 മുതല്‍ ചെന്നൈ ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി വിരമിച്ചെങ്കിലും ചെന്നൈയുടെ മഞ്ഞ കുപ്പായത്തില്‍ ഇപ്പോഴും ധോണി മികച്ച പോരാട്ടമാണ് നടത്തുന്നത്.
Content Highlight: Ambati Rayudu talks the difference between chennai super kings and Mumbai lndian fans.