| Thursday, 2nd May 2024, 10:14 am

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് നോക്കിയല്ല താരങ്ങളെ ടീമിൽ എടുക്കേണ്ടത്, അവനെ പുറത്താക്കിയത് ശരിയായില്ല: അമ്പാട്ടി റായ്ഡു

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം റിങ്കു സിങ്ങിനെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. റിങ്കുവിനെ ടീമിലെ റിസര്‍വ് താരമായാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘റിങ്കു സിങ്ങിനെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റിലെ കഴിവുകള്‍ പകരം കണക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്ന് വ്യക്തമാക്കി ഈ മനസ്സിലാക്കാന്‍ സാധിക്കും. എത്രയോ മത്സരങ്ങളില്‍ ആണ് റിങ്കു അപകടം പിടിച്ച പല ഘട്ടങ്ങളില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചിട്ടുള്ളത്.

എന്നിട്ടും അവനെ പോലുള്ള ഒരു താരത്തെ ടീമില്‍നിന്ന് ഒഴിവാക്കിയത് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സ് നോക്കിക്കൊണ്ട് ഒരു താരത്തെയും ടീമില്‍ എടുക്കരുത്. കഴിവുകള്‍ നോക്കിയാണ് ടീമില്‍ എടുക്കേണ്ടത്,’ അമ്പാട്ടി റായ്ഡു എക്സില്‍ കുറിച്ചു.

2023 അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് റിങ്കു ടി-20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി 11 ഇന്നിങ്‌സില്‍ നിന്നും 356 റണ്‍സാണ് റിങ്കു നേടിയിട്ടുള്ളത്. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് വേണ്ടത്ര രീതിയില്‍ ബാറ്റ് ചെയ്യാന്‍ റിങ്കുവിന് അവസരം ലഭിച്ചിരുന്നില്ല.

നിലവില്‍ ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് വിജയവും മൂന്ന് തോല്‍വിയും അടക്കം 12 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. റിങ്കുവിനൊപ്പം ശുഭ്മന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും റിസര്‍വ് താരങ്ങളായി ടീമിനോപ്പമുണ്ട്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: Ambati Rayudu talks about Rinku Singh

We use cookies to give you the best possible experience. Learn more