ഞാനും ജഡേജയും അടിക്കുന്ന സിക്സുകൾക്ക് ഒരു വിലയുമില്ല, ധോണി അടിച്ചാൽ സ്റ്റേഡിയം പൊട്ടിത്തെറിക്കും: അമ്പാട്ടി റായ്ഡു
Cricket
ഞാനും ജഡേജയും അടിക്കുന്ന സിക്സുകൾക്ക് ഒരു വിലയുമില്ല, ധോണി അടിച്ചാൽ സ്റ്റേഡിയം പൊട്ടിത്തെറിക്കും: അമ്പാട്ടി റായ്ഡു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2024, 2:23 pm

2024 ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ടീമുകള്‍ മാത്രമാണ് യോഗ്യത നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നത്.

നിലവില്‍ 13 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴു വിജയവും ആറു തോല്‍വിയും അടക്കം 14 പോയിന്റുമായി പ്ലേ ഓഫിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മെയ് 18ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കും.

ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായ്ഡു.

ചെന്നൈ ആരാധകര്‍ ടീമിനേക്കാള്‍ കൂടുതല്‍ മുന്‍ഗണന എം.എസ്. ധോണിക്കാണ് നല്‍കുന്നതെന്നും ഇത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് റായ്ഡു പറഞ്ഞത്. താനും രവീന്ദ്ര ജഡേജയും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഒരിക്കലും അഭിനന്ദനങ്ങള്‍ കിട്ടിയിട്ടില്ലെന്നും റായ്ഡു പറഞ്ഞു.

‘ഞാനും മത്സരത്തില്‍ ഒരു ബൗണ്ടറിയോ സിക്‌സ് അടിച്ചതിനുശേഷം ചെന്നൈ ആരാധകര്‍ നിശബ്ദരാവും. ഇത് കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ചെന്നൈയെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ ആദ്യം ധോണിയെയാണ് പിന്തുണയ്ക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ഇതില്‍ ജഡേജ പോലും നിരാശനാണ്,’ റായ്ഡു പറഞ്ഞു.

ഈ സീസണില്‍ ധോണി അവസാന ഓവറുകളില്‍ ആണ് ചെന്നൈക്ക് വേണ്ടി കൂടുതല്‍ മത്സരങ്ങളിലും കളത്തിലിറങ്ങിയത്. ഇതുവരെ 136 റണ്‍സ് ആണ് ധോണി ഈ സീസണില്‍ നേടിയിട്ടുള്ളത്. 226.26 സ്‌ട്രൈക്ക് റേറ്റില്‍ ആണ് ധോണി ബാറ്റ് വീശിയത്.

Content Highlight: Ambati Rayudu talks about CSK Fans