| Wednesday, 3rd April 2024, 9:00 am

ഒരു കളിക്കാരന്റെ തോളില്‍ കയറി ടീമിന് ട്രോഫി നേടാന്‍ ആവില്ല; ബെംഗളൂരുവിന്റെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തി അമ്പാട്ടി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

2008 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐ.പി.എല്‍ കിരീടം നേടാന്‍ ആവാത്തതിന് വിരാട് കോഹ്‌ലിയും ഉത്തരവാദിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞദിവസം ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനോട് 28 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടത്. മത്സരത്തില്‍ 16 പന്തില്‍ നിന്ന് 22 റണ്‍സ് മാത്രം നേടിയാണ് വിരാട് പുറത്തായത്.

വര്‍ഷങ്ങളായി മികച്ച കളിക്കാരെ നിലനിര്‍ത്തുന്നില്ല എന്നത് ആര്‍.സി.ബിയുടെ വലിയ പ്രശ്‌നമായി അമ്പാട്ടി റായിഡു ചൂണ്ടിക്കാട്ടി. ഷെയിന്‍ വാട്‌സണ്‍, യൂസ്വേന്ദ്ര ചാഹല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ശിവം ദുബെ തുടങ്ങിയ മാച്ച് വിന്നര്‍മാരെ ഫ്രാഞ്ചൈസി ലേലത്തില്‍ വിട്ടിരുന്നു.

എന്നാല്‍ വര്‍ഷങ്ങളോളം ആര്‍.സി.ബിയുടെ ക്യാപ്റ്റനായി വിരാടിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കലും ടീം ഗുണനിലവാരമുള്ള ബൗളര്‍മാരെ വാങ്ങിയില്ല. ഈ പ്രശ്‌നം വര്‍ഷം തോറും ടീമിനെ ബാധിച്ചു. ആര്‍.സി.ബിയുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിച്ചു സംസാരിക്കുകയായിരുന്നു റായിഡു.

‘വിരാട് ഏറെക്കാലം ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ ആയിരുന്നു. ടീമിന്റെ പ്രധാന നിലനിര്‍ത്തല്‍ ആയിരുന്നു താരം. എന്നാല്‍ ടീം ഒരിക്കല്‍ പോലും ഗുണനിലവാരമുള്ള ബൗളര്‍മാരെ വാങ്ങിയില്ല. മാത്രമല്ല ഒപ്പമുള്ള മികച്ച താരങ്ങളെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കി. അവര്‍ മറ്റു ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി,

ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റണ്‍സിന് മുകളില്‍ അവന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയിലുള്ള മറ്റൊരു ബാറ്ററുടെ പേര് പറയൂ, അപൂര്‍വമായി ആരുമില്ല. ഒരു കളിക്കാരന്റെ തോളില്‍ കയറി ഒരു ടീമിന് ട്രോഫി നേടാന്‍ ആവില്ല,’ അമ്പാടി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

തോല്‍വിയോടെ പോയിന്റ് ടേബിളില്‍ ആര്‍.സി.ബി ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആറു പോയിന്റോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും പോയിന്റുകള്‍ ഒന്നുമില്ലാതെ അവസാനം മുംബൈ ഇന്ത്യന്‍സുമാണ്.

Content highlight: Ambati Rayudu Talking About Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more