ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ ലീഡ് നേടിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലും നാല് പന്ത് ശേഷിക്കെയും ഇന്ത്യ മറികടക്കുകയായിരുന്നു. തിലക് വര്‍മയുടെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 55 പന്തില്‍ നിന്ന് അഞ്ച് സിക്സറും നാല് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 72 റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 130.91 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു തിലക് വര്‍മയുടെ മികച്ച പ്രകടമത്തെ പ്രശംസിച്ച് സംസാരിക്കുകയാണ്. തിലക് ഇന്ത്യയുടെ വിലയ സൂപ്പര്‍ സ്റ്റാറാണെന്നാണെന്നും രാജ്യത്തിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ താരത്തിന് സാധിക്കുമെന്നും റായിഡു പറഞ്ഞു.
‘ഇന്ത്യയ്ക്ക് ഇപ്പോള്‍ വലിയൊരു സൂപ്പര്‍ സ്റ്റാറിനെയാണ് കിട്ടിയത്. അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി ഒരു ഓള്‍ ഫോര്‍മാറ്റ് കളിക്കാരനാകാന്‍ തിലകിന് കഴിയും. അവന്‍ ഒരു ടി-20 കളിക്കാരന്‍ മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി-20യില്‍ കാണിച്ച പക്വത, ദീര്‍ഘകാലം ഇന്ത്യയുടെ മാച്ച് വിന്നറാകാന്‍ തിലകിന് കഴിയുമെന്ന് തെളിയിച്ചു.
എല്ലാ ഫോര്‍മാറ്റിലും അവന് അവസരം ലഭിക്കണം. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള അവന്റെ വളര്‍ച്ച ഞാന്‍ കണ്ടിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് അവനെ വിശ്വസിക്കുന്നു, സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ തിലക് ആത്മവിശ്വാസത്തോടെ കളിക്കാന്‍ തിലകിന് സാധിച്ചു,’ അമ്പാട്ടി റായിഡു പറഞ്ഞു.
മത്സരത്തില്‍ ഒരേസമയം വിക്കറ്റ് സംരക്ഷിക്കുകയും റണ്‍സ് ഉയര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ പക്വതയോടെ ബാറ്റ് വീശിയാണ് തിലക് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മത്സരത്തിലെ താരമാകാനും തിലകിന് സാധിച്ചു. അടുത്തിടെ ടി-20യില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടി-20ഐ പരമ്പരയില്‍ തിലക് തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.
Content Highlight: Ambati Rayudu Talking About Tilak Varma