ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 24, 25 തിയ്യതികളില്‍ ജിദ്ദയിലാണ് മെഗാ താരലേലം അരങ്ങേറുന്നത്. ഇക്കുറി മെഗാ താരലേലത്തിന് മുന്നോടിയായി സാധ്യമായ ആറ് താരങ്ങളെയും രാജസ്ഥാന്‍ റോയസ് നിലനിര്‍ത്തിയിരുന്നു.
ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം യുവതാരങ്ങളായ യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവരെയും നിലനിര്‍ത്തി. അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെ നിലനിര്‍ത്തിയ രാജസ്ഥാന്‍ വിദേശ താരമായി ഷിംറോണ്‍ ഹെറ്റ്മെയറിനെയും വിടാതെ ഒപ്പം കൂട്ടി.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് 2024 സീസണില്‍ കാഴ്ചവെച്ചത്. മാത്രമല്ല ടി-20ഐയില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി സ്ഥാനം നേടിയ സഞ്ജു മൂന്ന് സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ സഞ്ജു രാജസ്ഥാന് വേണ്ടിയും ഓപണിങ് ഇറങ്ങണം എന്നാണ് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായിഡുവിന്റെ അഭിപ്രായം.
അമ്പാട്ടി റായിഡു സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്
‘സഞ്ജു സാംസണിനെ യശസ്വി ജെയ്‌സ്വാളിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായി കളിപ്പിക്കണം. ഓപ്പണറായി കളിക്കുകയാണെങ്കില്‍ ഇന്നിങ്സ് നിയന്ത്രിക്കാന്‍ സഞ്ജുവിനു സാധിക്കും, ഇല്ലെങ്കില്‍ റോയല്‍സ് അദ്ദേഹത്തോട് ചെയ്യുന്ന മോശമായ പ്രവര്‍ത്തിയായിരിക്കും, കാരണം ഈ സീസണില്‍ മൂന്നാം നമ്പറിലും തകര്‍പ്പന്‍ പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്,
കൂടാതെ 20 ഓവര്‍ മുഴുവന്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുമുള്ള കഴിവും ശക്തിയുമുണ്ട്. റോയല്‍സിനെ മികച്ച നിലയിലെത്തിക്കാന്‍ ഇത് പിന്തുണയ്ക്കും. മാത്രമല്ല പ്ലേ ഓഫ് സാധ്യതകള്‍ക്ക് ടീമിന് ഇത് ഗുണം ചെയ്യും,’ അമ്പാട്ടി റായിഡു പറഞ്ഞു.
ഐ.പി.എല്ലില്‍ 168 മത്സരങ്ങലിലെ 163 ഇന്നിങ്‌സില്‍ നിന്ന് 4419 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറില്‍ 30.7 ശരാശരിയും താരത്തിനുണ്ട്. 139 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും സഞ്ജു ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്.