2024 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ഫ്രാഞ്ചൈസിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈ സീസണില്‍ മുന്‍ കൊല്‍ക്കത്ത താരമായ ഗൗതം ഗംഭീര്‍ കെ.കെ.ആറിന്റെ മെന്ററായി തിരിച്ചെത്തിയതോടെ വമ്പന്‍ മാറ്റങ്ങളാണ് ഫ്രാഞ്ചൈസിയില്‍ നടക്കുന്നത്.
ഗംഭീര്‍ ടീമിലുണ്ടാക്കിയ മാറ്റങ്ങള്‍ ടീമിന് അനുകൂലമായി മാറുകയായിരുന്നു. ഇപ്പോള്‍ മുന്‍ സി.എസ്.കെ താരം അമ്പാട്ടി റായിഡു കൊല്‍ക്കത്തയുടെ വിജയത്തിന് പിന്നിലെ ഗംഭീറിനെക്കുരിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ടീമിന്റെ പോസിറ്റീവ് അന്തരീക്ഷം സംരക്ഷിക്കേണ്ടതിന്റെ മൂല്യത്തെക്കുറിച്ച് റായുഡു സംസാരിച്ചു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ഗൗതം ഗംഭീറിനെതന്നെ മാതൃകയും നല്‍കി. കളിക്കാരെ പൂര്‍ണമായി സ്വതന്ത്രമാക്കുന്നഗംഭീറിന്റെ തത്വശാസ്ത്രത്തെ റായിഡു വിലയിരുത്തി.
‘പരിശീലകര്‍ തിരശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും കളിക്കാര്‍ക്ക് കളിക്കളത്തില്‍ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നു, അതാണ് കെ.കെ.ആര്‍ ചെയ്തുകൊണ്ടിരിക്കുന്നത്,’ അമ്പാട്ടി റായിഡു പറഞ്ഞു. ഗൗതം ഗംഭീര്‍ അവരെ സഹായിക്കുകയും ശരിയായ രീതിയില്‍ അവരെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു… അത് അങ്ങനെ നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ ലളിതമാണ്,’ റായിഡു പറഞ്ഞു.
നിലവില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 19 പോയിന്റാണ് ടീം സ്വന്തമാക്കിയത്. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്. കഴിഞ്ഞ ദിവസം നടക്കാനിരുന്ന മത്സരം മഴകാരണം ഉപേക്ഷിച്ചപ്പോള്‍ ഗുജറാത്തിനും കൊല്‍ക്കത്തക്കും ഓരോ പോയിന്റ് വീതം നല്‍കുകയായിരുന്നു.
Content highlight: Ambati Rayudu Talking About Goutham Gambhir