'വിഷം തളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മാറിക്കൂടായിരുന്നോ?' എന്നാണ് അധികാരികളുടെ ചോദ്യം: അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ സംസാരിക്കുന്നു
Discourse
'വിഷം തളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മാറിക്കൂടായിരുന്നോ?' എന്നാണ് അധികാരികളുടെ ചോദ്യം: അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2016, 6:47 pm

ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയെ കോടതി നിയോഗിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഈ കമ്മിറ്റി കാസര്‍കോട് സന്ദര്‍ശിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാത്തിരുന്നത്. കാസര്‍കോട് എത്തിയ ഇദ്ദേഹം ഞങ്ങളോട് ചോദിച്ചത് “വിഷം തളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മാറിക്കൂടായിരുന്നോ?” എന്നാണ്. ഈയൊരൊറ്റ ചോദ്യത്തോടെ തന്നെ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നിരുന്നു.



|ഫേസ് ടു ഫേസ് | അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ / ജിന്‍സി ബാലകൃഷ്ണന്‍|


 

ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചിരിക്കുകയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍. രണ്ടുവര്‍ഷം മുമ്പ് ഇതേദിവസം മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ ഇവര്‍ കഞ്ഞിവെപ്പ് സമരം നടത്തിയിരുന്നു. അന്ന് നല്‍കിയ ഉറപ്പുകളെല്ലാം ഉറപ്പുകളായി നിലനില്‍ക്കേണ്ടി വന്നതിനാലാണ് വീണ്ടും അവര്‍ക്ക് തിരുവനന്തപുരത്തേക്ക് വണ്ടികയറേണ്ടി വന്നിരിക്കുന്നത്. സര്‍ക്കാറിന്റെ ഔദാര്യത്തിനുവേണ്ടിയല്ല, തങ്ങള്‍ക്ക് കിട്ടേണ്ട അവകാശത്തിനുവേണ്ടിയാണ് ഇവര്‍ പൊരുതുന്നത്. ആ പോരാട്ടത്തെക്കുറിച്ച് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ സംസാരിക്കുന്നു

എന്തൊക്കെയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടിണി സമരത്തിലൂടെ നിങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍?

ഞങ്ങള്‍ക്ക് പുതിയ ആവശ്യങ്ങളൊന്നും ഇല്ല.  മുമ്പ് സര്‍ക്കാര്‍ ഉറപ്പു തന്ന കാര്യങ്ങള്‍ നടപ്പിലാക്കണമെന്നു മാത്രമാണ് പറയാനുള്ളത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബര്‍ 31ന് കേരള സര്‍ക്കാറിനു നല്‍കിയ നിര്‍ദേശമുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്കും, കിടപ്പിലായ രോഗികള്‍ക്കും, മാനസിക വൈകല്യമുളളവര്‍ക്കും, പരസഹായമില്ലാതെ നടക്കാന്‍പോലും പറ്റാത്തവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. ബാക്കിയുള്ളവര്‍ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.


ഈ പരസ്യത്തിനുവേണ്ടി ചിലവഴിച്ച പണം മതിയായിരുന്നു ഇവര്‍ക്ക് മരുന്നുവാങ്ങാന്‍. മറ്റൊരു കാര്യം ഈ പരസ്യത്തില്‍ രണ്ട് കുട്ടികളുടെ ചിത്രം നല്‍കിയിട്ടുണ്ട്. ദുരിതബാധിതരെന്ന നിലയില്‍ സര്‍ക്കാര്‍ ചിത്രത്തില്‍ നല്‍കിയ രണ്ട് കുട്ടികളും സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം ദുരിതബാധിതരല്ലാത്തവരാണ്. ഒരാനുകൂല്യവും ലഭിക്കാത്തവരാണ്.


ENDO4

മറ്റൊന്ന് ഇവിടെ ദുരന്തബാധിതരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും നല്‍കുകയെന്നതാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, ആശുപത്രി സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു.

2010 കാസര്‍ഗോഡ് മേഖലയില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ ഇവിടെ 4182 പേരെയാണ് ദുരന്തബാധിതരായി കണ്ടെത്തിയത്. ഇതിനു പുറമേ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒരുപാട് ദുരന്തബാധിതര്‍ പുറത്തുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളിലെല്ലാം വിദഗ്ധ സര്‍വ്വേ നടത്തി മുഴുവന്‍ ദുരന്തരബാധിതരെയും ലിസ്റ്റു ചെയ്യുകയെന്നതും കാലാകാലങ്ങളായി ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. കാസര്‍കോട് മാത്രമല്ല, പാലക്കാട് ജില്ലയിലെ മുതലമട, മണ്ണാര്‍ക്കാട് തുടങ്ങിയ മേഖലകളിലും നിരവധി പേര്‍ ദുരന്തഭാരം പേറുന്നുണ്ട്. ഈ മേഖലയിലുള്ളവരെയെല്ലാം പുനരധിവസിപ്പിക്കാനും അവര്‍ക്ക് അടിയന്തരമായി സാമ്പത്തിക സഹായം നല്‍കാനും പലതവണ ഞങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട.

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ദുരന്തബാധിതര്‍ക്കുള്ള സഹായം എട്ടാഴ്ച കൊണ്ട് കൊടുത്ത് തീര്‍ക്കണമെന്നായിരുന്നു. ഇതുപ്രകാരം 2011 ഫെബ്രുവരിയില്‍ ഇതു തീര്‍ക്കേണ്ടതാണ്. എന്നാല്‍ ഇത് 2012 ആയിട്ടും ചെയ്യാതായപ്പോഴാണ് ഞങ്ങള്‍ സമരം ആരംഭിച്ചത്. കാസര്‍കോട് 120 ദിവസം ദുരന്തബാധിതരുടെ അമ്മമാരുടെ സമരവും 36 ദിവസം നിരാഹാര സമരവും നടന്നിരുന്നു.

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുക, കാസര്‍കോട് ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുക, കാസര്‍കോട് ചില ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുറത്തെടുത്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പ് എന്ന സ്ഥലത്ത് കിണറിലിട്ട് കുഴിച്ചുമൂടിയിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുറത്തെടുത്ത് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെയായപ്പോഴാണ് 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നില്‍ ദുരന്തബാധിതര്‍ കഞ്ഞിവെപ്പ് സമരം നടത്തിയത്.

തുടര്‍ന്ന് ജനുവരി 28ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കാമെന്നും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാമെന്നുമൊക്കെ ഉറപ്പു നല്‍കി. മെഡിക്കല്‍ കോളജ് സ്ഥാപിക്കും, ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കും, ചികിത്സാ സംവിധാനങ്ങള്‍ കൊണ്ടുവരും, പുനരധിവാസം നടപ്പിലാക്കും, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും തുടങ്ങിയ ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ പാലകാര്യങ്ങളും തുടങ്ങിവെച്ചതല്ലാതെ ഒരു ഫലപ്രാപ്തിയില്‍ എത്തിയില്ല.

അടുത്ത പേജില്‍ തുടരുന്നു


ദുരന്തബാധിതരെ കബളിപ്പിക്കുന്ന നിലപാടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ 2013 മുഖ്യമന്ത്രി മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചതല്ലാതെ 2016 ആയിട്ടും ഒട്ടും മുന്നോട്ടുപോയിട്ടില്ല. ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ഞങ്ങളുടെ ആവശ്യം അവഗണിക്കപ്പെട്ടു.


 

ENDOസര്‍ക്കാര്‍ ദുരന്തബാധിതരോട് ഇതുവരെ സ്വീകരിച്ച സമീപനം എന്താണ്?

ദുരന്തബാധിതരെ കബളിപ്പിക്കുന്ന നിലപാടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ 2013 മുഖ്യമന്ത്രി മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചതല്ലാതെ 2016 ആയിട്ടും ഒട്ടും മുന്നോട്ടുപോയിട്ടില്ല. ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ഞങ്ങളുടെ ആവശ്യം അവഗണിക്കപ്പെട്ടു.

കിടപ്പിലായ രോഗികളെ ശ്രദ്ധിക്കേണ്ടതിനാല്‍ ഇവിടെയുള്ള പലര്‍ക്കും ജോലി ചെയ്തു ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ 10000 രൂപ ഇവര്‍ക്ക് പെന്‍ഷനായി അനുവദിക്കണമെന്നാണ് ഞങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ആയിരവും രണ്ടായിരവുമൊക്കെയാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക. ഇതില്‍ 200 രൂപയുടെ വര്‍ധനവ് മാത്രമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതില്‍ തന്നെ വികലാംഗപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന തുക ഇതുകുറച്ചുള്ളതാണ്. അതുതന്നെ 2800 പേര്‍ക്ക് മാത്രമാണ് നല്‍കിയതും.

നേരത്തെ ഞാന്‍ പറഞ്ഞതുപോലെ 2010ലെ മെഡിക്കല്‍ ക്യാമ്പില്‍ 4182 ദുരന്തബാധിതരെയാണ് കണ്ടെത്തിയത്. 27 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി അതിര്‍ത്തി നിര്‍ണയിച്ചായിരുന്നു ക്യാമ്പ്. എന്നാല്‍ പിന്നീട് 11 പഞ്ചായത്ത് മാത്രമായി ചുരുക്കി അതിര്‍ത്തി നിര്‍ണയിക്കുകയാണ് ചെയ്തത്. അനുസരിച്ച് 2011ല്‍ 1138 പേരും 2013ല്‍ 337 പേരും ലിസ്റ്റു ചെയ്യപ്പെട്ടിരുന്നു. 2010നുശേഷം കണ്ടെത്തിയ ദുരന്തബാധിതരെ 2014നുശേഷമാണ് ദുരന്തബാധിതരായി പരിഗണിച്ചത്.

അതിര്‍ത്തി നിര്‍ണയിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറി ജീവിക്കുന്ന മുഴുവന്‍ ദുരന്തബാധിതരെയും കണ്ടെത്തി അവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കണമെന്നാണ് ഞങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. തുടങ്ങിവെച്ചതിനപ്പുറം സാമ്പത്തിക സഹായം പോലും പൂര്‍ണമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.


എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ ഇടപെടലാണെന്നാണ് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നത്. കാരണം എന്‍ഡോസള്‍ഫാന്‍ എന്നത് കേവലം വിഷക്കമ്പനി, അല്ലെങ്കില്‍ കീടനാശിനി കമ്പനി മാത്രമായി കാണാനാവില്ല. ഇത്തരം കമ്പനികള്‍ പ്രതിക്കൂട്ടിലാവുന്നത് രാസവള കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും.


 

ENDO1സര്‍ക്കാര്‍ ലിസ്റ്റില്‍പെട്ട് 5137 പേരില്‍ 2826 പേര്‍ക്കുമാത്രമാണ് ആദ്യഘട്ടമോ രണ്ടാം ഘട്ടമോ ഒക്കെയായി സാമ്പത്തിക സഹായം ലഭിച്ചത്. 3000ത്തോളം പേര്‍ക്ക് ഒരുവിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ കണക്കുകളിലുള്ളതിനേക്കാള്‍ എത്രയോ ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ദുരന്തഭാരം പേറിക്കഴിയുന്നവര്‍. 2013ല്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നിരുന്നു. അന്ന് 12,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും ഡോക്ടര്‍മാര്‍ സ്‌ക്രീനിങ് നടത്തിയ ക്യാമ്പിലേക്ക് 5000 പേരെ തെരഞ്ഞെടുത്തു. ഇതില്‍ 3000ത്തോളം പേര്‍ പതിനഞ്ചുവയസിനു താഴെപ്രായമുള്ളവരായിരുന്നു. മാരകമായ രോഗങ്ങള്‍ വരെയുള്ളവര്‍. എന്നാല്‍ വെറും 337 പേര്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരേക്കാള്‍ കൂടുതലാളുകള്‍ മാരകരോഗങ്ങളുമായി പുറത്തുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അമ്മമാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ മക്കളെ ആരു നോക്കും?” എന്ന്. ഇതിനുവേണ്ടിയാണ് പുനരവധിവാസ പദ്ധതി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചില ശില്‍പ്പശാലകള്‍ നടന്നതിനപ്പുറം ഈ ആവശ്യവും അങ്ങനെ തന്നെ നില്‍ക്കുന്നു.

മുമ്പുള്ള സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ ഒട്ടേറെക്കാര്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് ഇപ്പോഴത്തെ സര്‍ക്കാറിന്റെ അവകാശവാദം.

മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നിരുത്തവരാദപരമായ സമീപനമാണ് എന്‍ഡോസള്‍ഫാന്‍ രോഗികളോട് സ്വീകരിക്കുന്നത്. ദുരന്തബാധിതരില്‍ പലരും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്തത്ര ദുരന്തം പേറുന്നവരായതിനാല്‍ ഞങ്ങക്കധികം സമരം ചെയ്യാനൊന്നും പറ്റില്ലെന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്.

അടുത്ത പേജില്‍ തുടരുന്നു


അതിര്‍ത്തി നിര്‍ണയിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറി ജീവിക്കുന്ന മുഴുവന്‍ ദുരന്തബാധിതരെയും കണ്ടെത്തി അവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കണമെന്നാണ് ഞങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.


ENDO3എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ ട്രൈബ്യൂണല്‍ വേണമെന്ന നിങ്ങളുടെ ആവശ്യം ഹൈക്കോടതി തള്ളുകയാണുണ്ടായത്.

ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നീതി രഹിതമായ സമീപനമായാണ് ഇതിനെ ഞങ്ങള്‍ കാണുന്നത്. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയെ കോടതി നിയോഗിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഈ കമ്മിറ്റി കാസര്‍കോട് സന്ദര്‍ശിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാത്തിരുന്നത്. കാസര്‍കോട് എത്തിയ ഇദ്ദേഹം ഞങ്ങളോട് ചോദിച്ചത് “വിഷം തളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മാറിക്കൂടായിരുന്നോ?” എന്നാണ്. ഈയൊരൊറ്റ ചോദ്യത്തോടെ തന്നെ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നിരുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ മാത്രമാണ് ദുരന്തബാധിതര്‍ എന്നാണ് ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകാശമാര്‍ഗമാണഅ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 50 കിലോമീറ്റര്‍ ചുറ്റവളവില്‍ വരെ ഇത് പോകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊന്നും റിപ്പോര്‍ട്ടിലില്ല.

ദുരന്തത്തെ തമസ്‌കരിക്കുവാനാണ് അവര്‍ ശ്രമിച്ചത്. സമാന്യാബോധത്തിനും യുക്തിക്കും നിരക്കാത്ത നിലപാടാണ് നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായത്.

ഈ കോടതി വിധിയെ ചോദ്യം ചെയ്യുന്നുണ്ടോ?

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്. അതിനെല്ലാം സമയമെടുക്കും. അതുവരെ കാത്തുനില്‍ക്കാനാവില്ല. ഇവിടെ ഞങ്ങള്‍ക്കൊപ്പമുള്ളത് പ്രാഥമിക കാര്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ സാധിക്കാത്തയാളുകളാണ്. ഒരു ന്യൂറോജസ്റ്റിനെപ്പോലും ഇവിടെ നിയമിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ സമരവുമായി നീങ്ങാന്‍ തീരുമാനിച്ചത്.


ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഇവിടെ ഭരിച്ചിട്ടും കഴിഞ്ഞ ബജറ്റുകളിലൊന്നും തന്നെ ഒരു രൂപപോലും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുക?


ENDO6
എന്തായിരിക്കാം സര്‍ക്കാറിന്റെയും കോടതിയുടെയും ഭാഗത്തുനിന്നുള്ള ഇത്തരം അവഗണനകള്‍ക്ക് കാരണം?

എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ ഇടപെടലാണെന്നാണ് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നത്. കാരണം എന്‍ഡോസള്‍ഫാന്‍ എന്നത് കേവലം വിഷക്കമ്പനി, അല്ലെങ്കില്‍ കീടനാശിനി കമ്പനി മാത്രമായി കാണാനാവില്ല. ഇത്തരം കമ്പനികള്‍ പ്രതിക്കൂട്ടിലാവുന്നത് രാസവള കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. ഇതെല്ലാം മൂലധന ശക്തികളെയാണ് ബാധിക്കുന്നത്. അതിനാല്‍ ഇത്തരം ദുരന്തങ്ങളെ തമസ്‌കരിക്കേണ്ടത് ഇവരുടെ ആവശ്യമാണ്.

ഒറ്റ ഉദാഹരണം ഞാന്‍ ചൂണ്ടിക്കാണിക്കാം. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഇവിടെ ഭരിച്ചിട്ടും കഴിഞ്ഞ ബജറ്റുകളിലൊന്നും തന്നെ ഒരു രൂപപോലും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുക?

ഈ സര്‍ക്കാറിനൊപ്പം നിന്നുകൊണ്ടാണ് കോടതിയുടെ നിലപാടെടുത്തത്. അല്ലാതെ ദുരന്തബാധിതരുടെ പക്ഷത്തല്ല, ജനപക്ഷത്തല്ല. ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാറിന് അധികാ ബാധ്യത വരുത്തുമോ എന്നതൊന്നുമല്ല പ്രശ്‌നം. കേരളസര്‍ക്കാര്‍ നിലകൊള്ളുന്നത് മൂലധന ശക്തികള്‍ക്കുവേണ്ടിയാണ്. സര്‍ക്കാറിന്റെ അലംഭാവത്തിന്റെ ഭാരം കാസര്‍കോട് ജനത പേറണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

അടുത്ത പേജില്‍ തുടരുന്നു


2004ല്‍ ഇവിടെ നടന്ന ഒരു സമരം ഉദ്ഘാടനം ചെയ്യാന്‍ വി.എസ് എത്തിയിരുന്നു. അന്ന് ഇവിടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടക്കുന്ന സമരത്തോട് സി.പി.ഐ.എമ്മിന് വലിയ യോജിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വി.എസ് മുഖ്യാതിഥിയായി വന്നതോടെ ഇവിടെയുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ മാറി.


 

ENജനുവരി 26ന് ചില പത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പരസ്യമുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്തു എന്നു പറയുന്ന കാര്യങ്ങള്‍ മുന്‍സര്‍ക്കാറിന്റേതുമായി താരതമ്യം ചെയ്തു നല്‍കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടിരുന്നോ?

വൃത്തികേട് എന്നാണ് അതിനെക്കുറിച്ച് പറയാനുള്ളത്. ഞങ്ങള്‍ പട്ടിണി സമരം തുടങ്ങുന്ന അതേദിവസം തന്നെയാണ് സര്‍ക്കാര്‍ ഇത്തരമൊരു പരസ്യം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി എല്ലാം ചെയ്‌തെങ്കില്‍ ഒരു നേരം പോക്കിനുവേണ്ടി, മറ്റൊരു പണിയുമില്ലാതെ ഞങ്ങള്‍ കുറേപ്പേര്‍ ഇവിടെ സമരം ചെയ്യുകയാണെന്നാണോ? ഈ സമരത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണവര്‍ ഈ ദിവസം തന്നെ ഇത്തരമൊരു പരസ്യം നല്‍കിയിരിക്കുന്നത്.

ഈ പരസ്യത്തിനുവേണ്ടി ചിലവഴിച്ച പണം മതിയായിരുന്നു ഇവര്‍ക്ക് മരുന്നുവാങ്ങാന്‍. മറ്റൊരു കാര്യം ഈ പരസ്യത്തില്‍ രണ്ട് കുട്ടികളുടെ ചിത്രം നല്‍കിയിട്ടുണ്ട്. ദുരിതബാധിതരെന്ന നിലയില്‍ സര്‍ക്കാര്‍ ചിത്രത്തില്‍ നല്‍കിയ രണ്ട് കുട്ടികളും സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം ദുരിതബാധിതരല്ലാത്തവരാണ്. ഒരാനുകൂല്യവും ലഭിക്കാത്തവരാണ്. അതില്‍ തന്നെ സര്‍ക്കാര്‍ ഈ വിഷയത്തെ എത്ര അലംഭാവത്തോടെയാണ് സമീപിക്കുന്നത് എന്നത് വ്യക്തമാണ്.  പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ പരസ്യത്തിലൂടെ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചത്.

പട്ടിണി സമരം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ്. ഇതിനെതിരെ ചിലവിമര്‍ശനങ്ങള്‍ ഉയരുണ്ട്.

വി.എസ് സമരം ഉദ്ഘാടനം ചെയ്തതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കു പലതരത്തിലും പിന്തുണ നല്‍കിയ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ ഭാഗമായി നിന്നുതന്നെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റുകാരാണ് എന്ന് ചൂണ്ടിക്കാണിച്ചയാളാണ് വി.എസ്. വി.എസിന്റെ രാഷ്ട്രീയത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ അംഗീകരിക്കുന്നുണ്ട്.


2004ല്‍ ഇവിടെ നടന്ന ഒരു സമരം ഉദ്ഘാടനം ചെയ്യാന്‍ വി.എസ് എത്തിയിരുന്നു. അന്ന് ഇവിടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടക്കുന്ന സമരത്തോട് സി.പി.ഐ.എമ്മിന് വലിയ യോജിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വി.എസ് മുഖ്യാതിഥിയായി വന്നതോടെ ഇവിടെയുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ മാറി.


pATTINI-SAMARAM-2ഒരു സി.പി.ഐ.എം നേതാവ് എന്നതിലുപരി, അദ്ദേഹം ഈ വിഷയത്തില്‍ എടുത്ത നിലപാടുകളെയാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. 2001ല്‍ അദ്ദേഹം കാസര്‍കോട് സന്ദര്‍ശിച്ച സമയത്ത് ഞങ്ങളുമായി സംസാരിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേയെന്ന് പറഞ്ഞു.

2004ല്‍ ഇവിടെ നടന്ന ഒരു സമരം ഉദ്ഘാടനം ചെയ്യാന്‍ വി.എസ് എത്തിയിരുന്നു. അന്ന് ഇവിടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടക്കുന്ന സമരത്തോട് സി.പി.ഐ.എമ്മിന് വലിയ യോജിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വി.എസ് മുഖ്യാതിഥിയായി വന്നതോടെ ഇവിടെയുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ മാറി.

വി.എസ് അധികാരത്തില്‍ വന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നല്ല പറയുന്നത്. ഉദ്യോഗസ്ഥരുടെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയുമെല്ലാം സഹായം വേണം. ഉമ്മന്‍ചാണ്ടിക്കു തന്നെ ഒറ്റയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കാനാവും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ ഇടപെടലാണ് വേണ്ടത്.